വടകരയിൽ റോട്ടറി ക്ലബ് മിനി മാരത്തോൺ
Wednesday 14 September 2022 12:36 AM IST
വടകര: ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യവും വടകര ടൂറിസത്തിന്റെ സാദ്ധ്യതയും ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വടകര ടൗൺ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ 'റോട്ടറി കോസ്റ്റൽ റൺ' 2022 മിനി മാരത്തോൺ വടകര സാൻഡ് ബാങ്ക്‌സിൽ നടന്നു. 250 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. വാർഡ് കൗൺസിലർ ഹാഷിം, റോട്ടറി പി.ജി.ഡി പ്രകാശ്, ഇവന്റ് ചെയർമാൻ സംജിത്ത്.കെ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന ചടങ്ങിൽ വടകര കോസ്റ്റൽ സി.ഐ ദീപു, വടകര ടൗൺ റോട്ടറി പ്രസിഡന്റ് അതുൽ, സെക്രട്ടറി സംഞ്ജിത്ത്.കെ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്തവർക്ക് മെഡലും സർട്ടിഫിക്കറ്റും വിജയികൾക്ക് ക്യാഷ് അവാർഡും നൽകി. പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സീനിയർ ഫിസിയോ തെറാപ്പിസ്റ്റ് ഷിജിൻ കായിക പരിക്കും പ്രതിവിധിയും വിഷയത്തിൽ ക്ലാസെടുത്തു.