ലഹരി വിരുദ്ധ പഠന വേദി 17ന്

Wednesday 14 September 2022 12:39 AM IST
drugs

കോഴിക്കോട്: കാൻസർ ഉൾപ്പെടെ മാരകരോഗങ്ങൾക്കും മറ്റ് ദുരന്തങ്ങൾക്കും ഇടയാക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിന്റെ സകല മേഖലകളിലും പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ പന്നിയങ്കര മഹല്ല് കമ്മിറ്റി ലഹരി വിരുദ്ധ പഠന വേദി സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് പന്നിയങ്കര അലവിയ്യ കാമ്പസിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. പ്രമുഖ മനഃശാസ്ത്ര വിദഗ്ദ്ധൻ എസ്.വി.മുഹമ്മദലി, ഉമർ ഫൈസി മുക്കം എന്നിവർ ക്ലാസെടുക്കും. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ മഹല്ല് പ്രസിഡന്റ് പി.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പന്നിയങ്കര ജുമാ മസ്ജിദ് വിപുലീകരണത്തിന്റെ ഫണ്ട് ഉദ്ഘാടനം കൊയപ്പത്തൊടി മുഹമ്മദലി ഹാജിയിൽനിന്ന് സംഭാവന സ്വീകരിച്ച് നിർവഹിച്ചു.