സിദ്ധിഖ് കാപ്പൻ ജയിലിൽ തുടരും

Wednesday 14 September 2022 12:00 AM IST

ന്യൂഡൽഹി: ഹത്രാസ് ഗൂഢാലോചനക്കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി അന്വേഷിക്കുന്ന കേസിൽ ജാമ്യം ലഭിക്കാത്തത് മൂലം മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പൻ ലഖ്നൗവിലെ ജയിലിൽ തുടരുമെന്ന് ജയിൽ ഡി.ജി.പി സന്തോഷ് വർമ്മ പറഞ്ഞു. ഇ.ഡി കേസിൽ നൽകിയ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന സിദ്ധിഖ് കാപ്പന്റെ അപേക്ഷ ലഖ്നൗ ജില്ലാ കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷ 17ന് പരിഗണിക്കാനിരിക്കെ, കേസ് നേരത്തെ എടുക്കാനാകില്ലെന്ന നിലപാടാണ് ഇ.ഡി കോടതിയിൽ സ്വീകരിച്ചത്.