ഉദ്ഘാടനവും വാർഷികവും
Wednesday 14 September 2022 12:28 AM IST
കോന്നി: ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബിന്റെ 29-ാ മത് വാർഷികത്തോടനുബന്ധിച്ച് ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ നിർവഹിച്ചു.ചികിത്സാ സഹായ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിർവഹിച്ചു. ഓണാഘോഷ പരിപാടികളിലെ വിജയികൾക്ക് സമ്മാന വിതരണവും ആദരവ് സമർപ്പണവും ജില്ലാ പഞ്ചായത്ത് അംഗം വി.ടി.അജോമോൻ നിർവഹിച്ചു.രക്ഷാധികാരി സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.ക്ലബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ ചെയർമാൻ ശ്യാം.എസ് കോന്നി, അരുൺ ഗിന്നസ്, അൻസു കോന്നി എന്നിവർ പ്രസംഗിച്ചു.