ഗുരുദേവ ജയന്തി സമ്മേളനം

Wednesday 14 September 2022 12:34 AM IST
ഗുരു​ധർ​മ പ്രചരണ സഭ അടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ കസ്തൂർബ ഗാന്ധിഭവനിൽ വച്ച് നടത്തിയ ഗുരുദേവജയന്തി സമ്മേളനത്തിൽ സഭ രജിസ്ട്രാർ അഡ്വക്കേറ്റ് മധു ജയന്തി സന്ദേ​ശം നൽ​കുന്നു

പന്ത​ളം : ഗുരുധർമ്മപ്രചരണ സഭ അടൂർ മണ്ഡലം ക​മ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി സമ്മേളനം അടൂർ കസ്തൂർബ ഗാന്ധിഭവനിൽ നടന്നു. ഗാന്ധിഭവൻ ഡയറക്ടർ മുരളി കുടശനാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രാധാമണി കോമളൻ ( യു. എസ് എ) ഭദ്രദീപംതെളിച്ചു. സഭയുടെ രജിസ്ട്രാർ അഡ്വ. മധു ജയന്തി സന്ദേശം നൽകി ലോക സമാധാനത്തിന് ഏക പോംവഴി ഗുരുദേവ ദർശനമാണന്ന് അദ്ദേഹം പറഞ്ഞു. സോമരാജൻ, ഷനിൽ , ഉഷ പുഷ്പൻ , ജഗദമ്മ കിളിവയൽ തുടങ്ങിയവർ പ്രസംഗിച്ചു. സഭ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അനിൽ തടാലിൽ സ്വാഗതവും വിപിൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement