ചുങ്കപ്പാറയിൽ തെരുവുനായ ശല്യം രൂക്ഷം

Wednesday 14 September 2022 12:45 AM IST

മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ ചുങ്കപ്പാറ, കോട്ടാങ്ങൽ, പുളിക്കമ്പാറ, തോട്ടത്തുംങ്കുഴി, ആലപ്രക്കാട്ട്, മാരംങ്കുളം, നിർന്മല പുരം, കിടികെട്ടിപ്പാറ, നാഗപ്പാറ, കാടിക്കാവ്, വായ്പ്പൂര് പ്രദേശങ്ങളിൽ തെരുവ് നായ്കളുടെയും വളർത്തു നായ്കളുടെയും ശല്യം രൂക്ഷമായി. പ്രഭാത സവരിക്കാർ , പത്രവിതരണക്കാർ ,ട്യൂഷൻ വിദ്യാർത്ഥികൾ, റബർ ടാപ്പിംഗുകാർ എന്നിവരെ തെരുവ് നായ്കൾ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. അലക്ഷ്യമായി മാംസ, മൽസ്യ അവശിഷ്ടങ്ങളും ഭക്ഷണ പദാർത്ഥങ്ങളും പ്രദേശങ്ങളിൽ വലിച്ചെറിയുന്നതും മാലിന്യങ്ങൾ തള്ളുന്നതുമാണ് നായ്കൾ കൂട്ടമായി എത്തുന്നതിന് കാരണം. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisement
Advertisement