കൊപ്ര സംഭരണം നവം. 6 വരെ തുടരും

Wednesday 14 September 2022 1:14 AM IST

തിരുവനന്തപുരം: കൊപ്ര സംഭരണത്തിന്റെ കാലാവധി നവംബർ 6 വരെ നീട്ടിയതായി മന്ത്രി പി. പ്രസാദ് അറിയിച്ചു.

കൊപ്ര സംഭരണത്തിന്റെ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. കേരഫെഡിനെയും മാർക്കറ്റ്ഫെഡിനെയുമാണ് സംഭരണ ഏജൻസികളായി കേന്ദ്രം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, കേരഫെഡിന് എണ്ണ ഉൽപാദനമുള്ളതിനാൽ സംഭരണത്തിലേർപ്പെടാൻ കഴിയില്ലെന്നാണ് നാഫെഡ് അറിയിച്ചത്. കഴിഞ്ഞ ആറു മാസമായി പല സ്ഥലങ്ങളിലും കൊപ്രയുടെ മാർക്കറ്റ് വില താങ്ങുവിലയെക്കാൾ കുറവായിരുന്നതിനാൽ നല്ലൊരളവിൽ സംഭരണം നടത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട് . കൊപ്രസംഭരണം പ്രതിസന്ധിയിലായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കിയത് കർഷകർക്ക് ഏറെ സഹായകമായി.

Advertisement
Advertisement