പുസ്തകം പ്രകാശനം ചെയ്തു

Wednesday 14 September 2022 1:15 AM IST

കടമ്പഴിപ്പുറം: വള്ളുവനാടിന്റെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് പള്ളിക്കര ബാലകൃഷ്ണൻ രചിച്ച 'ദേശചരിതം' പുസ്തകത്തിന്റെ പ്രകാശനം നടൻ വി.കെ. ശ്രീരാമൻ നിർവഹിച്ചു. ഭാഷപോഷിണി മുൻ എഡിറ്റർ കെ.സി. നാരായണൻ പുസ്തകം ഏറ്റുവാങ്ങി. നാട്യശാസ്ത്ര ഡയറക്ടർ ജി. ദിലീപൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ് പയ്യനടം പുസ്തകം പരിചയപ്പെടുത്തി. സംഘാടക സമിതി ചെയർമാൻ വി. സുബ്രഹ്മണ്യൻ, കൺവീനർ പി. വേണു, പി. അരവിന്ദാക്ഷൻ, കെ. രാമചന്ദ്രൻ, എ.നാരായണൻ, എം. മുകുന്ദൻ, ശരത് ബാബു എന്നിവർ സംസാരിച്ചു. സാഹിത്യകാരൻ കെ.എൻ. കുട്ടി കടമ്പഴിപ്പുറം, എഴുത്തുകാരൻ ഒ. വാസുദേവൻ, സാഹിത്യകാരി അശ്വതി ആലങ്ങാട് എന്നിവരെ ആദരിച്ചു.