ശബരിമല വെർച്വൽ ക്യൂ: ധാരണാ പത്രം ഒപ്പുവച്ചു

Wednesday 14 September 2022 1:16 AM IST

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഏറ്റെടുത്തതിന്റെ ഭാഗമായി ടാറ്റാ കൺസൾട്ടൻസി സർവീസുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്റെ സാന്നിദ്ധ്യത്തിൽ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ് ടി.സി.എസ് സീനിയർ ജനറൽ മാനേജർ എസ്.കെ.നായരുമായാണ് കരാർ ഒപ്പിട്ടത്. ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ.അജിത്ത് കുമാർ, ടി.സി.എസ് പ്രോഗ്രാം മാനേജർ ബീമാ ശേഖർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാർ എന്നിവർ ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

ശ​ബ​രി​മ​ല​ ​മ​ഹോ​ത്സ​വം:
ഇ​ന്ന് ​ഉ​ന്ന​ത​ത​ല​ ​യോ​ഗം

​ശ​ബ​രി​മ​ല​ ​മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് ​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ആ​ലോ​ചി​ക്കാ​ൻ​ ​ഇ​ന്ന് ​ഉ​ന്ന​ത​ത​ല​ ​യോ​ഗം​ ​ചേ​രും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അ​ന​ക്സ് ​ര​ണ്ടി​ലെ​ ​ല​യം​ ​ഹാ​ളി​ൽ​ ​വൈ​കി​ട്ട് 3​ന് ​ചേ​രു​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​രാ​ജ​ൻ,​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ,​ ​വീ​ണാ​ ​ജോ​ർ​ജ്,​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ,​ ​ആ​ന്റ​ണി​ ​രാ​ജു​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​എം.​പി​മാ​ർ,​ ​എം.​എ​ൽ.​എ​മാ​ർ,​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ഭാ​ര​വാ​ഹി​ക​ൾ,​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.