തിരുവനന്തപുരത്ത് എസ് ബി ഐ ജീവനക്കാരൻ ബാങ്കിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

Wednesday 14 September 2022 12:13 PM IST

തിരുവനന്തപുരം: എസ് ബി ഐ ജീവനക്കാരൻ ബാങ്കിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. തൈക്കാട് എസ്ബിഐയിലെ ഹൗസിംഗ് ലോൺ വിഭാഗത്തിലെ ജീവനക്കാരനായ ആദർശ് (38) ആണ് ആത്മഹത്യ ചെയ‌്തത്. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയായ ഇയാൾ മലയിൻകീഴിൽ വാടകയ‌്ക്ക് തമസിച്ചു വരികയായിരുന്നു.

ഡിപ്രഷന് ചികിത്സയിലായിരുന്നു ആദർശ് എന്നാണ് സൂചന. നിലത്തു വീണ ഉടൻ തന്നെ മരിക്കുകയായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.