ജില്ലാ ആദർശ ശിൽപശാല 27ന്

Thursday 15 September 2022 12:40 AM IST
samastha

കോഴിക്കോട്: പുണ്യ റബീഉൽ അവ്വലിനെ ആദരവോടെ വരവേൽക്കുന്നതിന് മുസ്ലീം സമുദായത്തെയും മഹല്ല് ജമാഅത്തുകളെയും സജ്ജമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സമുന്നതരായ പണ്ഡിതന്മാർക്ക് പരിശീലനം നൽകുന്നതിന് 27ന് സമസ്ത ഓഡിറ്റോറിയത്തിൽ ഏകദിന പണ്ഡിത ശിൽപശാല നടത്തുവാൻ പ്രസിഡന്റ് എ.വി അബ്ദുറഹ്‌മാൻ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമസ്ത ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗം എൻ. അബ്ദുല്ല ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. യൂസുഫ് ബാഖവി പ്രാർത്ഥന നടത്തി. ഉമ്മർ ഫൈസി മുക്കം, ടി.പി.സി മുഹമ്മദ് കോയ ഫൈസി, പി.എം. കോയ മുസ്‌ലിയാർ, അസീസ് ഫൈസി കൂയിതേരി, അബ്ദുൽ ബാരി ബാഖവി, അബൂബക്കർ ഫൈസി മലയമ്മ, അഹമ്മദ് കുട്ടി ഫൈസി, അബ്ബാസ് ദാരിമി, പി.കെ അബ്ദുള്ള ബാഖവി, കെ.സി മുഹമ്മദ് ഫൈസി, റഷീദ് റഹ്മാനി, ഉബൈദുല്ല ഫൈസി, കെ.കെ കോയ മുസ്‌ലിയാർ, കുട്ടിഹസൻ ദാരിമി, നാസർ ഫൈസി കൂടത്തായി, അസ്‌ലം ബാഖവി പാറന്നൂർ, ഹുസൈൻ ബാഖവി, അബ്ദുറഹ്മാൻ ഹൈത്തമി, അബ്ദുൽജബ്ബാർ അൻവരി, ബഷീർ ഫൈസി ചീക്കോന്ന്, കെ.പി മുഹിയുദ്ദീൻ ഫൈസി, അഷ്‌റഫ് മൗലവി വാണിമേൽ, മഹബൂബ് അലി അശ്ഹരി, സലാം ഫൈസി മുക്കം എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement