സൈക്ലിംഗ് ടെസ്റ്റും രേഖ പരിശോധനയും

Thursday 15 September 2022 12:28 AM IST

തിരുവനന്തപുരം; സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ (സിൽക്) പ്യൂൺ (കാറ്റഗറി നമ്പർ 148/2020) തസ്തികയുടെ ചുരുക്കപ്പട്ടികിയലുൾപ്പെട്ട പുരുഷ വിഭാഗം ജീവനക്കാർക്ക് 19, 20 തീയതികളിൽ രാവിലെ 8 മണി മുതൽ സൈക്ലിംഗ് ടെസ്റ്റ് നടത്തും. ടെസ്റ്റ് വിജയിക്കുന്നവർക്ക് അന്നെ ദിവസം രേഖ പരിശോധനയും നടത്തും. സൈക്ലിംഗ് ടെസ്റ്റ് ബാധകമല്ലാത്ത വനിത ഉദ്യോഗാർത്ഥികൾക്കും ഭിന്നശേഷി വിഭാഗം ഉദ്യോഗാർത്ഥികൾക്കും 22, 23 തീയതികളിൽ രാവിലെ 10.30 ന് രേഖ പരിശോധന നടത്തും.

രേഖ പരിശോധന

ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ നേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 486/2020) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 20ന് രാവിലെ 10.30 മുതൽ 1 മണി വരെ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് രേഖ പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 (എൻജിനീയറിംഗ് കോളേജുകൾ) ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ എൻജിനീയറിംഗ് (കാറ്റഗറി നമ്പർ 193/2020, 194/2020) തസ്തികകളിലേക്ക് 23ന് രാവിലെ 7.15 മുതൽ 9.15 വരെ

ഒ.എം.ആർ പരീക്ഷ നടത്തും.
ലോവർ ഡിവിഷൻ ക്ലർക്ക് (കന്നട-മലയാളം അറിയാവുന്നവർ) (കാറ്റഗറി നമ്പർ 362/2018, 363/2018, 364/2018) തസ്തികയിലേക്കുള്ള ഒ.എം.ആർ മുഖ്യപരീക്ഷ 24 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.

Advertisement
Advertisement