കോൺക്ലേവ് ഓഫീസ് ഉദ്ഘാടനം

Thursday 15 September 2022 12:10 AM IST

കൊച്ചി: നഗര വികസനത്തിന് ബോധി കോൺക്ലേവ് പോലൊരു നഗരവികസന സമ്മേളനം ആവശ്യമാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ഒക്ടോബർ 9,10 തീയതികളിൽ ജി.സി.ഡി.എ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ദേശീയ നഗരവികസന കോൺക്ലേവ് ബോധി 2022ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. അബ്ദുൾ മാലിക്, കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ, ബോധി 2022 കൺവീനർ അസി. എക്‌സിക്യുട്ടീവ് എൻജിനിയർ എസ്. ആതിര, ടൗൺ പ്ലാനർ എസ്. സുഭാഷ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement