കൃഷി മിഷൻ പാരയാകുമോ?​ സി.പി.ഐയ്ക്ക് ആശങ്ക

Thursday 15 September 2022 1:25 AM IST

തിരുവനന്തപുരം: മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരണത്തോടെ തങ്ങളുടെ കൈവശമുള്ള കൃഷി വകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ കൈകളിലേക്ക് എത്തുമെന്ന് സി.പി.ഐ നേതാക്കളിൽ ചിലർക്ക് ആശങ്കയുണ്ട്. എന്നാൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നപ്പോൾ ഇതേക്കുറിച്ച് കാര്യമായ ചർച്ച നടന്നില്ലെന്നാണ് വിവരം. സി.പി.എം -സി.പി.ഐ ഉഭയ കക്ഷി ചർച്ചകളുടെ അടിസ്ഥാനത്തിൽ മിഷൻ രൂപീകരിക്കാനുള്ള ഫയൽ മന്ത്രിസഭയിൽ കൊണ്ടു വന്നത് കൃഷി വകുപ്പു തന്നെയായിരുന്നു.
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മിഷന്റെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. വൈസ് ചെയർമാൻമാർ വ്യവസായ മന്ത്രി പി. രാജീവും കൃഷിമന്ത്രി പി. പ്രസാദും. മൂല്യവർദ്ധിത കൃഷി മിഷൻ സംസ്ഥാനത്തു വരുതോടെ കൃഷി വകുപ്പിന്റെ റോൾ കുറയുകയല്ല, കൂടുകയാണു ചെയ്യുന്നതെന്നാണ് മന്ത്രി പി. പ്രസാദിന്റെ അഭിപ്രായം.

Advertisement
Advertisement