തെരുവുനായ ശല്യം: ജില്ലയിൽ 25 ഹോട്ട്സ്‌പോട്ടുകൾ

Thursday 15 September 2022 1:57 AM IST

പാലക്കാട്: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് 25 ഹോട്ട്സ്‌പോട്ടുകൾ. ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാൻ ബ്ലോക്ക്പഞ്ചായത്ത് അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഈ പ്രദേശങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.

തെരുവുനായ്ക്കൾക്ക് ഷെൽറ്റർ ഹോം സജ്ജീകരിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കാനും നായ്ക്കളുടെ ലൈസൻസിംഗ് കൃത്യമായി നടക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനും പഞ്ചായത്ത് പരിധിയിലെ മാലിന്യ നിർമാർജ്ജനം ഉറപ്പാക്കാനും പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. സെപ്തംബർ 20 മുതൽ ഒക്‌ടോബർ 20 നായ്ക്കൾക്കുളള വാക്സിനേഷൻ ഡ്രൈവ് കൃത്യമായി നടത്താനും കളക്ടറുടെ നിർദേശമുണ്ട്.

ഹോട്ട്സ്പോട്ടുകൾ

പാലക്കാട്, കൊഴിഞ്ഞാമ്പാറ, കാഞ്ഞിരപ്പുഴ, കൊടുവായൂർ, തൃക്കടീരി, അമ്പലപ്പാറ, കേരളശ്ശേരി, ആലത്തൂർ, പുതുനഗരം, കാവശ്ശേരി, പട്ടാമ്പി നഗരസഭ, മേലാർകോട്, പോത്തുണ്ടി, തൃത്താല, പെരുമാട്ടി, ചിറ്റൂർ നഗരസഭ, തച്ചനാട്ടുകര, അയിലൂർ, നെന്മാറ, കുഴൽമന്ദം, കപ്പൂർ, മണ്ണാർക്കാട് നഗരസഭ, പല്ലശ്ശന, പട്ടിത്തറ, മാത്തൂർ.

Advertisement
Advertisement