ആർട്ടെമിസ് ദൗത്യം ഇങ്ങനെ
2017 ലാണ് പദ്ധതി നിലവിൽ വന്നത്. ചന്ദ്രനിൽ ആദ്യമായി ഒരു വനിത കാലുകുത്തും ചന്ദ്രനിലേക്ക് കറുത്ത വർഗത്തിലെ ആദ്യ വ്യക്തിയെ എത്തിക്കും ആർട്ടെമിസ് - IIൽ യാത്രികരുണ്ടാകും. ഇവർ ചന്ദ്രനിൽ ഇറങ്ങില്ല. ചന്ദ്രന്റെ അടുത്ത് കൂടി പറക്കും. ആർട്ടെമിസ് - I ന്റെ അതേ മാതൃകയിലായിരിക്കും വിക്ഷേപണം. നാല് യാത്രികർ. ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്യും. വിക്ഷേപണം 2024ൽ ഉണ്ടായേക്കാം ആർട്ടെമിസ് - III നാല് യാത്രികരുമായി ചന്ദ്രോപരിതലത്തിലിറങ്ങും. 21 -ാം നൂറ്റാണ്ടിലെ ആദ്യ ചാന്ദ്ര യാത്രികർ.! പിന്നാലെ വർഷത്തിൽ ഒന്നെന്ന കണക്കിൽ മനുഷ്യ ദൗത്യങ്ങൾ. ആർട്ടെമിസ് - III 2025ലുണ്ടായേക്കും.