മിന്നൽവേഗത്തിൽ റണ്ണൗട്ട്,​ കണ്ണുതള്ളി ക്രിക്കറ്റ് ലോകം, വീഡിയോ

Thursday 13 June 2019 12:12 AM IST

ടോന്റൺ: ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ആസ്ട്രേലിയ മികച്ച വിജയം നേടിയിരുന്നു. കളിയുടെ അവസാനം ഗ്ലെൻ മാക്‌സ്‌വെൽ നേടിയ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പാക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെയാണ് ഉജ്ജ്വല ഫീൽഡിങ്ങിലൂടെ മാക്‌സ്‌വെൽ റണ്ണൗട്ടാക്കിയത്. സർഫ്രാസിന്റെ റണ്ണൗട്ടിലൂടെ ആസ്ട്രേലിയ വിജയത്തിലെത്തുകയായിരുന്നു.

കെയ്ൻ റിച്ചാർഡ്‌സണിന്റെ പന്ത്, ഷഹീൻ അഫ്രീദി കവറിലൂടെ ഡ്രൈവ് ചെയ്തു. എന്നാൽ പന്ത് പണിപ്പെട്ട് പിടിച്ചെടുത്ത മാക്‌സ്‌വെൽ ബൗളിങ് എന്‍ഡിലേക്ക് എറിഞ്ഞു. പന്ത് സ്റ്റംപിൽ പതിക്കുകയും സർഫ്രാസ് ഒൗട്ടാകുകയും ചെയ്തു. 41റൺസിനാണ് ആസ്ട്രേലിയയുടെ വിജയം.