റാങ്കുകളുടെ മധുരവുമായി സഫയർ ബഹുദൂരം മുന്നിൽ

Saturday 17 September 2022 3:47 AM IST

തിരുവനന്തപുരം: നീറ്റ് (യു.ജി) 2022 ഫലം പുറത്തുവന്നപ്പോൾ ഒട്ടേറെ ഉയർന്ന റാങ്കുകളുമായി സഫയർ ബഹുദൂരം മുന്നിൽ. ആദ്യ ചാൻസിൽ നീറ്റ് എഴുതിയ 100ലധികംപേർ ഉൾപ്പെടെ 600ലേറെ വിദ്യാർത്ഥികൾക്ക് ഈവർഷവും എം.ബി.ബി.എസ് സീറ്റ് സഫയർ ഉറപ്പിച്ചു.

കേരളത്തിൽ 720ൽ 700 സ്കോർ നേടി ആദ്യാവസരത്തിൽ തന്നെ നിതിൻ കൃഷ്‌ണ മൂന്നാംറാങ്ക് സ്വന്തമാക്കി. സഫയറിന്റെ രണ്ടുവർഷ ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ ബാച്ച് വിദ്യാർത്ഥിയാണ് നിതിൻ. സഫയറിന്റെ ഹോസ്‌റ്റൽ സൗകര്യം പ്രയോജനപ്പെടുത്തിയുള്ള കൃത്യമായ പരിശീലനവും പഠനവുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് നിതിൻ പറയുന്നു.

പ്ളസ്ടുവിന് 97.8 ശതമാനം മാർക്ക് നിതിൻ നേടിയിരുന്നു. സഫയർ മാനേജിംഗ് ഡയറക്‌ടർ ഡോ.വി.സുനിൽകുമാർ നിതിന്റെ വീട് സന്ദർശിച്ച് അനുമോദിക്കുകയും മൂന്നുലക്ഷം രൂപയുടെ കാഷ് പ്രൈസ് സമ്മാനിക്കുകയും ചെയ്‌തു.

നീറ്റ്/ജെ.ഇ.ഇ/കീം റിപ്പീറ്റേഴ്‌സ് 2023 ബാച്ചിലേക്ക് അഡ്മിഷൻ തുടരുകയാണ്. ഓൺലൈൻ/ഓഫ്‌ലൈൻ ക്ളാസുകളുണ്ട്. പ്ളസ്ടു മാർക്ക് അടിസ്ഥാനമാക്കി 100 ശതമാനം വരെ സ്കോളർഷിപ്പ് നേടാം. ഇക്കഴിഞ്ഞ ജെ.ഇ.ഇ/കീം പരീക്ഷയിലും സഫയർ വിദ്യാർത്ഥികൾ മികച്ച വിജയമാണ് കുറിച്ചത്. 100ഓളം വിദ്യാർത്ഥികൾ ഐ.ഐ.ടി/എൻ.ഐ.ഐ.ടി പ്രവേശന യോഗ്യതനേടി.

10-ാം ക്ളാസ് വിദ്യാർത്ഥികൾക്കായുള്ള നീറ്റ്/ജെ.ഇ.ഇ - സെനിത് (രണ്ടുവർഷ ഇന്റഗ്രേറ്റഡ് പ്ളസ്ടു പ്രോഗ്രാം)​ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. സെപ്തംബർ 25നാണ് ആദ്യ സ്ക്രീൻടെസ്‌റ്റ്. ശ്രദ്ധേയമായ സഫയർ എൻട്രൻസ് ഓറിയന്റഡ് ടെസ്‌റ്റ് സീരീസിസ് 2022-23ലേക്കും പ്രവേശനം തുടരുന്നു. 25നാണ് ആദ്യ ടെസ്‌റ്റ്. ഏറ്റവുമധികം സ്കോർ നേടുന്നവർക്ക് 10 ലക്ഷം രൂപവരെ കാഷ്പ്രൈസ് സ്വന്തമാക്കാം.

മിടുക്കരായ വിദ്യാ‌ർത്ഥികൾക്കായി സഫയർ അവതരിപ്പിക്കുന്ന പ്രോഗ്രാമാണ് സഫയർ ആപ്‌റ്റിറ്റ്യൂഡ് ടെസ്‌റ്റ് (സാറ്റ്)​. എല്ലാ സിലബസിലുമുള്ള 10-ാം ക്ളാസുകാർക്ക് സാറ്റ് എഴുതാം. ഒന്നാംറാങ്കിന് 50,​000 രൂപയും രണ്ടും മൂന്നും റാങ്കുകൾക്ക് യഥാക്രമം 25,​000 രൂപയും 10,​000 രൂപയുമാണ് സമ്മാനം. 4 മുതൽ 10 വരെ റാങ്കുകാർക്ക് 5,​000 രൂപയും സമ്മാനമുണ്ട്. പരീക്ഷാതീയതി സെപ്തംബർ 25. വിവരങ്ങൾക്ക് : 96454 74080

 ഫോട്ടോ:

2022 നീറ്റ് (യു.ജി)​ പരീക്ഷയിൽ 720ൽ 700 സ്കോർ നേടി ആദ്യാവസരത്തിൽ തന്നെ കേരളത്തിൽ നിന്ന് മൂന്നാംറാങ്ക് സ്വന്തമാക്കിയ നിതിൻ കൃഷ്‌ണയെ സഫയർ മാനേജിംഗ് ഡയറക്‌ടർ ഡോ.വി.സുനിൽകുമാർ അനുമോദിക്കുന്നു.

Advertisement
Advertisement