25 സ്വാശ്രയ എൻജി. കോളേജുകളിൽ പുതിയ കോഴ്സ്, 1260 ബി.ടെക് സീറ്റ് കൂടും

Saturday 17 September 2022 12:00 AM IST

തിരുവനന്തപുരം: 25 സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ പുതുതായി അനുവദിച്ച കോഴ്സുകളിലും സീറ്റുകളിലും ഈ വർഷം മുതൽ പ്രവേശനമുണ്ടാകും. ഇതിലൂടെ 1260 ബി.ടെക് സീറ്റുകൾ കൂടും. മിക്കയിടത്തും കമ്പ്യൂട്ടർ സയൻസ് കോഴ്സാണ് പുതുതായി അനുവദിച്ചത്. സീറ്റുകൾ കൂടിയതും ഇതിൽ തന്നെ.
പുതിയ കോഴ്സുകൾ അനുവദിച്ച കോളേജുകളും കോഴ്സും: മംഗളം കോളേജ് ഓഫ് എൻജിനിയറിംഗ് എം.സി.എ (60 സീ​റ്റ്), ശ്രീബുദ്ധ കോളജ് -ബിടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീ​റ്റ്), മരിയൻ എൻജിനിയറിംഗ് കോളേജ്- ബിടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (60 സീ​റ്റ്), ചെങ്ങന്നൂർ സെന്റ് തോമസ് ബിടെക് കമ്പ്യൂട്ടർ സയൻസ് (30 സീ​റ്റ് 60 ആക്കി), അഗ്രികൾചർ എൻജിനിയറിംഗ് (30 സീ​റ്റ് 60 ആക്കി), ചെങ്ങന്നൂർ പ്രൊവിഡൻസ്- ബിടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ സയൻസ് 30 സീ​റ്റ്), ബിടെക് കമ്പ്യൂട്ടർ സയൻസ് (ഇന്റർനെ​റ്റ് ഓഫ് തിംഗ്സ് ആൻഡ് സൈബർ സെക്യൂരി​റ്റി 30 സീ​റ്റ്), ഫെഡറൽ കോളജ്- ബിടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീ​റ്റ്), ആദിശങ്കര കോളേജ് ബിടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീ​റ്റ്), വിമൽ ജ്യോതി ബിടെക് കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരി​റ്റി 60 സീ​റ്റ്), ബിടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്​റ്റംസ് (60 സീ​റ്റ്), വിശ്വജ്യോതി കോളേജ് ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (60 സീ​റ്റ്), ടോക് എച്ച് കോളേജ് ബിടെക് കമ്പ്യൂട്ടർ സയൻസ് (90 സീ​റ്റ് 120 ആക്കി), അമൽ ജ്യോതി കോളേജ് ബിടെക് കമ്പ്യൂട്ടർ സയൻസ് (അധികബാച്ച്, 60 സീ​റ്റ്). മുത്തൂ​റ്റ് കോളേജ് ബിടെക് കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരി​റ്റി 60 സീ​റ്റ്), പെരിന്തൽമണ്ണ എം.ഇ.എ-ബിടെക് ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിംഗ് (30 സീ​റ്റ്), എസ്.സി.എം.എസ് കോളേജ് ബിടെക് കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (30 സീ​റ്റ്), കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീ​റ്റ്), സഹൃദയ കോളേജ് ബിടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 30 സീ​റ്റ്), പാലാ സെന്റ് ജോസഫ്സ് ബി.ടെക് കമ്പ്യൂട്ടർ സയൻസ് (സൈബർ സെക്യൂരി​റ്റി 60 സീ​റ്റ്), വിദ്യ അക്കാഡമി- ബിടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 60 സീ​റ്റ്), തിരുവനന്തപുരം മാർബസേലിയോസ്- ബിടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീ​റ്റ്), ബസേലിയോസ് മാത്യൂസ് സെക്കൻഡ് കോളേജ് ബിടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 60 സീ​റ്റ്), നിർമല കോളേജ് ബിടെക് കമ്പ്യൂട്ടർ സയൻസ് (സീ​റ്റ് വർദ്ധന 30), നെഹ്റു കോളജ് ബിടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 60 സീ​റ്റ്), എ.ഡബ്ല്യു.എച്ച് കോളജ് എം.സി.എ സീ​റ്റ് വർധന (30 സീ​റ്റ്), മോഹൻദാസ് കോളേജ് ബിടെക് കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്, 30 സീ​റ്റ്), എം.ബി.എ സീ​റ്റ് വർദ്ധന (30 സീ​റ്റ്), ഇലാഹിയ കോളേജ് -ബിടെക് കമ്പ്യൂട്ടർ സയൻസ് (സീ​റ്റ് വർദ്ധന 30)

Advertisement
Advertisement