ഹിന്ദിദിനം  ​ആചരിച്ചു ​

Saturday 17 September 2022 12:24 AM IST
പടം:​അയ്യപ്പനെഴുത്തച്ഛൻ എ യു പി ബി സ്കൂളിൽ ദേശീയ ഹിന്ദിദിന സന്ദേശം നൽകിയുള്ള സൈക്കിൾ റാലി പ്രധാന​ദ്ധ്യാ​പകൻ വി അനിരുദ്ധൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

രാമനാട്ടുകര: അയ്യപ്പനെഴുത്തച്ഛൻ എ.യു.പി.ബി സ്കൂളിൽ ദേശീയ ഹിന്ദി ദിനം വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ഹിന്ദിദിന സന്ദേശം നൽകിയുള്ള സൈക്കിൾ റാലി സംഘടിപ്പിച്ചു. ഹിന്ദി മാതൃഭാഷയുള്ള രക്ഷിതാക്കളെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ കലാവിരുന്നും ഉണ്ടായി. ഫറോക്ക് ഉപജില്ലാ ഓഫീസർ കുഞ്ഞിമൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഹഫ്സൽ പി.കെ അ​ദ്ധ്യ​ക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാന​ദ്ധ്യാ​പകൻ വി.അനിരുദ്ധൻ, ബാലരാമൻ.പി, മോഹൻദാസ് എം.കെ, വിപിൻ മനാട്ട്, ലത എം.വി എന്നിവർ പ്രസംഗിച്ചു.

​ ​

Advertisement
Advertisement