കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാക് അനുകൂല നിലപാട്: കെ.സുരേന്ദ്രൻ

Saturday 17 September 2022 12:39 AM IST

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള "മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി" എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്‌പ്ലേ ബോക്‌സിൽ നിന്നും നീക്കിയത് പാകിസ്ഥാൻ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ യൂണിവേഴ്സിറ്റി അധികൃതർ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയെയും അപമാനിച്ചു. നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ല. പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകം ലൈബ്രറിയിൽ വയ്‌ക്കാൻ പാടില്ലെന്ന താലിബാനിസം ബി.ജെ.പി അംഗീകരിക്കില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാകുന്ന ഇടത് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്‌ണുത നടമാടുന്നതെന്നും സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും പുസ്‌തകഫെസ്റ്റ് സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.