അഡ്വ. എം. പത്രോസ് മത്തായി നിര്യാതനായി

Saturday 17 September 2022 12:44 AM IST

കൊച്ചി: ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എം. പത്രോസ് മത്തായി (90) നിര്യാതനായി. ഭരണഘടന, കമ്പനി, തൊഴിൽ, നികുതി, ബാങ്കിംഗ് നിയമരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം നിരവധി സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, കമ്പനികൾ, മാദ്ധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിയമ ഉപദേഷ്ടാവായിരുന്നു. സംസ്‌കാരം നാളെ (ഞായർ)വൈകിട്ട് 3ന് ചിറ്റൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

തിരുവനന്തപുരം ഗവ. ലാ കോളേജ് മുൻ പ്രിൻസിപ്പൽ പത്തനംതിട്ട മഴുവഞ്ചേരി മഠത്തിൽ അഡ്വ. പത്രോസ് മത്തായിയുടെയും കുഞ്ഞന്നാമ്മയുടെയും മകനാണ്. ഭാര്യ: പെരുമ്പാവൂർ മേലേത്ത് പരേതയായ ഡോ. അന്ന മത്തായി. മക്കൾ: അഡ്വ. മറിയം മത്തായി, ഡോ. അന്ന മത്തായി (കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് പ്രൊഫസർ), പത്രോസ് മത്തായി. മരുമക്കൾ: അഡ്വ. സജി വർഗീസ്, ഷീന മത്തായി. 1959മുതൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു.