തൃപ്പലമുണ്ടയിൽ തെരുവ് നായ ഭീഷണി

Saturday 17 September 2022 2:38 AM IST
തെരുവ് നായ

കോങ്ങാട്: കോങ്ങാട് പഞ്ചായത്തിലെ തൃപ്പലമുണ്ട പ്രദേശത്ത് തെരുവ് നായക്കളുടെ ശല്യം രൂക്ഷമെന്ന് പരാതി. പാൽ സൊസൈറ്റി, ക്ഷേത്രത്തിലേക്ക് പോകുന്ന പ്രധാന കവാടത്തിന് സമീപം എന്നിവിടങ്ങളിൽ ഉൾപ്പടെ പ്രധാന ഭാഗങ്ങളിൽ എല്ലാം തെരുവ് നായ ശല്യമുണ്ട്. പ്രധാന റോഡിൽ കൂട്ടം കൂട്ടമായി തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ പാൽ സൊസൈറ്റിയിലേക്ക് എത്തുന്നവർ, വിദ്യാർത്ഥികൾ, വഴി യാത്രികർ എന്നിവർക്ക് ഒരു പോലെ ഭീഷണിയായിരിക്കുകയാണ്.

Advertisement
Advertisement