വീട്ടിലെ അടുക്കളയിൽ അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞ് പാമ്പ്, മാളത്തിനകത്ത് വാവ കണ്ടത് ഒരു മൂർ‌ഖൻ പാമ്പിനെ, പിന്നെ സംഭവിച്ചത്

Saturday 17 September 2022 2:10 PM IST

തിരുവനന്തപുരം ജില്ലയിലെ ഊരൂട്ടമ്പലത്തിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര.വീടിന്റെ അടുക്കളയിലാണ് അതിഥി ഇരിക്കുന്നത്. വലിയ നീളവും വണ്ണവുമുള്ള പാമ്പ് പുളിശേരി പാത്രത്തിലേക്ക് കടന്നതോടെ 'പുളിശ്ശേരി പാമ്പ്' എന്ന് വാവാ ചിരിച്ച് കൊണ്ട് പറഞ്ഞു. അപ്പോഴും വീട്ടിലുള്ളവർക്ക് പേടിയാണ്.

നെറ്റിയിൽ പൊട്ടെല്ലാം തൊട്ട ഒരു പാമ്പാണെന്നാണ് വീട്ടുകാർ അറിയിച്ചിരുന്നത്. അന്വേഷണത്തിൽ അത്ര പ്രശ്‌നക്കാരനല്ലാത്ത നമ്മുടെ നാട്ടിലെ ചേരയെപ്പോലെ കുഴപ്പക്കാരനല്ലാത്ത ഒരു പാമ്പിനെയാണ് കണ്ടെത്തിയത്. കാട്ടുപാമ്പ് എന്ന് വിളിക്കുന്ന ഇനമായിരുന്നു അത്. പാമ്പ് അടുക്കളയിൽ അങ്ങോട്ടും,ഇങ്ങോട്ടും ഇഴഞ്ഞ് നീങ്ങി.

ഇതിനിടയിൽ അടുത്ത കാൾ വന്നു. ഒരു വീടിന്റെ മുന്നിൽ മാളത്തിനകത്ത് ഒരു മൂർഖൻ പാമ്പ്. പിടിക്കാനെത്തിയ വാവ കണ്ട കാഴ്‌ച എങ്ങനെയെന്ന് അറിയാൻ കാണുക സ‌്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.