ലൈസൻസില്ലാതെ വാഹനമോടിച്ച് അന്യസംസ്ഥാന തൊഴിലാളികൾ: ആർ.സി ഉടമകൾക്ക് പിഴ

Sunday 18 September 2022 12:05 AM IST

തിരൂരങ്ങാടി: ലൈസൻസില്ലാതെ വാഹനമോടിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായി. ഇവർക്ക് വാഹനം കൊടുത്ത ആർ.സി ഉടമകളിലൊരാൾക്ക് 12,​500 രൂപ പിഴയിട്ടു. മറ്റേയാൾക്ക് 10,​500 രൂപയും. ജില്ല എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ഒ.പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ പി. അജീഷ്, പി. ബോണി, കെ.ആർ. ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുന്നതിനിടെയാണ് വെന്നിയൂരിലും പൂക്കപ്പറമ്പിലും വച്ച് വാഹനങ്ങൾ പിടികൂടിയത്.
ലൈസൻസില്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾക്ക് വാഹനം കൊടുത്താൽ ആർ.സി ഉടമകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്‌മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.

Advertisement
Advertisement