ഗൂഢാലോചനയുടെ തെളിവുകൾ നാളെ പുറത്തുവിടും: ഗവർണർ

Sunday 18 September 2022 12:50 AM IST

കൊച്ചി: ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമമെന്നും തനി​ക്കെതി​രായ ​ ഗൂഢാലോചനകളുടെ തെളി​വുകൾ തി​രുവനന്തപുരത്ത് എത്തി​യശേഷം നാളെ പുറത്തുവി​ടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളി​ൽ രാഷ്ട്രീയ ഇടപെടലുണ്ടാകില്ലെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി തനിക്കയച്ച കത്തും പുറത്തുവിടും.

മുഖ്യമന്ത്രി കഴിഞ്ഞദിവസം നടത്തിയ

വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.

മുഖ്യമന്ത്രി പിണറായി വിജയൻ കർട്ടന് പിന്നിലെ പോരാട്ടം അവസാനിപ്പിച്ച് നേരിട്ടുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർഭയമായും സത്യസന്ധമായുമാണ് തന്റെ പ്രവർത്തനം.യോഗ്യതയില്ലാത്തവരെ സർവകലാശാലകളി​ൽ തുടരാൻ അനുവദിക്കില്ല.സർവകലാശാലകൾ ജനങ്ങളുടേതാണ്, അല്പകാലം ഭരണത്തിൽ ഇരിക്കുന്നവരുടേതല്ല.കാമ്പസ് രാഷ്ട്രീയത്തിനും കൊലപാതകത്തിനും മറുപടി​ പറയാൻ വൈസ് ചാൻസലർക്ക് ബാധ്യതയുണ്ട്.

ഗവർണറുടെ ആരോപണങ്ങൾ

1. തന്റെ കത്തുകൾക്ക് മുഖ്യമന്ത്രി​ മറുപടി അയയ്ക്കുന്നി​ല്ല. ഫോൺ വിളികളോട് പ്രതികരിക്കുന്നുമില്ല. മുഖ്യമന്ത്രി ഭരണഘടന അനുശാസിക്കുന്ന കടമകൾ നിറവേറ്റുന്നില്ല. ആവശ്യപ്പെടുന്ന സർക്കാർ കാര്യങ്ങൾ അറിയിക്കുന്നില്ല.

2. മൂന്നുവർഷം മുൻപ് തനി​ക്കെതി​രെ കണ്ണൂരിലുണ്ടായ വധശ്രമത്തിന് പി​ന്നി​ൽ ഗൂഢാലോചനയുണ്ട്. പൊലീസ് കേസെടുക്കാത്തതി​ന് പി​ന്നി​ൽ ആരാണെന്ന് അറി​യാം. ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണെന്നുമറി​യാം.ഗവർണർക്ക് പോലും ഇവിടെ സുരക്ഷിതത്വമില്ല. തനിക്ക് ആരെയും ഭയമില്ല,

3. സ്വജനപക്ഷപാതമാണ് ഇവി​‌ടെ. സർവകലാശാലകളി​ൽ ഇടപെടി​ല്ലെന്ന് പ്രഖ്യാപി​ക്കുന്ന സർക്കാർ തന്നെയാണ് നേരി​ട്ട് വൈസ് ചാൻസലറെ നി​യമി​ക്കുമെന്ന് പറയുന്നത്. സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുന്ന നടപടി​യാണി​ത്. അത് അനുവദി​ക്കി​ല്ല.

Advertisement
Advertisement