ടോൾ പ്ലാസയിൽ യാത്രികരും ജീവനക്കാരും ഏറ്റുമുട്ടി: ആറ് പേർക്ക് പരിക്ക്‌

Sunday 18 September 2022 1:15 AM IST

പാലിയേക്കര: ഫാസ്റ്റ് ടാഗിലെ മിച്ചമുള്ള തുകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ടോൾ പ്ലാസയിൽ യാത്രികരും ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. ആറ് പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ മൂന്ന് പേർക്കും, മൂന്ന് ടോൾ പ്ലാസ ജീവനക്കാർക്കുമാണ് പരിക്കേറ്റത്.

പുലർച്ചെ 2.30നും, രാവിലെ 8.30നുമാണ് സംഘർഷമുണ്ടായത്. പുലർച്ചെ നടന്ന സംഘർഷത്തിലാണ് ഇരുവിഭാഗത്തിനും പരിക്കേറ്റത്. പുലർച്ചെയെത്തിയ കാർ യാത്രികർ കോയമ്പത്തൂരിൽ നിന്നും വന്നവരാണ്. സ്ത്രീകളടക്കമുള്ളവർ വാഹനത്തിലുണ്ടായിരുന്നു. രണ്ട് വിഭാഗവും പൊലീസിൽ പരാതി നൽകി. ഫാസ്റ്റ് ടാഗ് കാർഡുകളിൽ ബാലൻസ് ഉണ്ടെങ്കിലും സ്‌കാൻ ചെയ്യുമ്പോൾ റീഡാകാത്തതാണ് തർക്കങ്ങൾക്ക് കാരണം. ബാലൻസ് ഇല്ലാതെ വരുമ്പോൾ ഇരട്ടിത്തുകയാണ് യാത്രക്കാർ നൽകേണ്ടിവരുന്നത്. കാറിനാണെങ്കിൽ ഒരു വശത്തേക്ക് പോകാൻ 90 രൂപയ്ക്ക് പകരം 180 രൂപ വരെ നൽകേണ്ട അവസ്ഥയാണ്. ഇക്കാരണത്താൽ ടോൾ പ്ലാസയിൽ സംഘർഷം പതിവാണ്.

Advertisement
Advertisement