അപേക്ഷ ക്ഷണിച്ചു

Sunday 18 September 2022 1:49 AM IST

തിരുവനന്തപുരം :ജി.വി രാജ സ്‌പോർട്സ് സ്‌കൂളിലെ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഫോർ എക്സലൻസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോക്‌സിംഗ് ഹെഡ് കോച്ച്, ജൂഡോ അസിസ്റ്റന്റ് കോച്ച്, ന്യൂട്രിഷനിസ്റ്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാ ഫോമും മറ്റു വിശദ വിവരങ്ങളും www.gvrsportsschool.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം, പിൻ- 695033 എന്ന വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. അവസാന തിയതി സെപ്തംബർ 25.

Advertisement
Advertisement