ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു, കുട്ടിയടക്കം എട്ട് പേർക്ക് പരിക്ക്

Sunday 18 September 2022 7:00 AM IST

പത്തനംതിട്ട: ശബരിമല തീർത്ഥാടനം കഴിഞ്ഞെത്തിയവരുടെ വാഹനം അപകടത്തിൽപ്പെട്ട് കുട്ടിയടക്കം എട്ട് പേ‌ർക്ക് പരിക്ക്. തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവയും റാന്നി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെ പത്തനംതിട്ട മണ്ണാറകുളഞ്ഞിയിലാണ് അപകടമുണ്ടായത്.

ഇന്നോവയിൽ ഉണ്ടായിരുന്ന കുട്ടിയടക്കം ഏഴ് പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.