ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡർ വില ഇതാ...

Monday 19 September 2022 3:34 AM IST

കൊച്ചി: ബി-എസ്.യു.വി (ചെറു എസ്.യു.വി)​ ശ്രേണിയിലെ ആദ്യ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനമെന്ന പെരുമയോടെ ടൊയോട്ട അവതരിപ്പിക്കുന്ന അർബൻ ക്രൂസർ ഹൈറൈഡറിന്റെ വില പ്രഖ്യാപിച്ചു. ആദ്യ നാല് ഗ്രേഡുകളുടെ വിലയാണ് വെളിപ്പെടുത്തിയത്. ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു.
മികച്ച പെർഫോമൻസ്,​ അഴകുള്ള രൂപകല്പന,​ അതിവേഗ ആക്‌സിലറേഷൻ,​ ഇന്ധനക്ഷമത,​ പരിസ്ഥിതിസൗഹൃദ ഫീച്ചറുകൾ തുടങ്ങി ഒട്ടേറെ സവിശേഷതകൾ വാഗ്ദാനം ചെയ്താണ് അർബൻ ക്രൂസർ ഹൈറൈഡർ എത്തുന്നത്.
സ്വയം ചാർജ് ചെയ്യുന്ന ഹൈബ്രിഡ് മോഡലും നിയോ ഡ്രൈവ് മോഡലുമുണ്ട്. ഇ-ഡ്രൈവ് ട്രാൻസ്മിഷനാണ് മറ്റൊരു മികവ്. 40 ശതമാനം ദൂരം ഇലക്‌ട്രിക്കിൽ ഓടാം. ഇലക്‌ട്രിക് പവറിൽ 27.97 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. മാനുവൽ/ഓട്ടോ ട്രാൻസ്മിഷനുകളുണ്ട്. വില ഇങ്ങനെ:

 വി ഇ-ഡ്രൈവ് 2 ഡബ്ള്യു.ഡി ഹൈബ്രിഡ് : ₹18.99 ലക്ഷം

 ജി ഇ-ഡ്രൈവ് 2 ഡബ്ള്യു.ഡി ഹൈബ്രിഡ് : ₹17.49 ലക്ഷം

 എസ് ഇ-ഡ്രൈവ് 2 ഡബ്ള്യു.ഡി ഹൈബ്രിഡ് : ₹15.11 ലക്ഷം

 വി എ.ടി2 ഡബ്ള്യു.ഡി നിയോ ഡ്രൈവ് : ₹17.09 ലക്ഷം

Advertisement
Advertisement