സ്റ്റൈലിഷ് ലുക്കുമായി കീവേ 300 എൻ

Monday 19 September 2022 3:54 AM IST

കൊച്ചി: ഹംഗേറിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ കീവേ ഇന്ത്യയിലെത്തിച്ച പുത്തൻ മോഡലാണ് കീവേ കെ300 എൻ. ഈ നേക്കഡ് സ്പോർട്‌സ് ബൈക്കിന് മാറ്റ് വൈറ്റ്,​ മാറ്റ് റെഡ്,​ മാറ്റ് ബ്ളാക്ക് എന്നീ നിറഭേദ വേരിയന്റുകളാണുള്ളത്.
മാറ്റ് വൈറ്റിന് 2.65 ലക്ഷം രൂപയും റെഡിന് 2.75 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ബ്ളാക്കിന് 2.85 ലക്ഷം രൂപ. ഇന്ത്യൻ നിരത്തുകളിലെ സ്പോർട്‌സ് ബൈക്കുകളിലെ കാഴ്‌ചയായ തനത് ഷാർപ്പ് സ്‌റ്റൈലിഷ് ലുക്ക് കീവേ കെ300 എന്നിലും കാണാം.
കെ.ടി.എം ഡ്യൂക്കിനെയും ഇത് അനുസ്മരിപ്പിക്കുന്നുണ്ട്. സിറ്റി നിരത്തുകൾക്കും ഹൈവേ റൈഡുകൾക്കും ഒരുപോലെ ഇണങ്ങുംവിധമാണ് സ്പോ‌ട്ടീ നേക്കഡ് രൂപകല്പന. 1.9 മീറ്റർ നീളവും ഒരുമീറ്ററിലധികം ഉയരവും ബൈക്കിനുണ്ട്. 1.3 മീറ്ററാണ് വീൽബേസ്. ഗ്രൗണ്ട് ക്ളിയറൻസ് 150 എം.എം. 12.5 ലിറ്ററാണ് ഇന്ധനടാങ്ക് കപ്പാസിറ്റി.
292 സി.സി,​ സിംഗിൾ സിലിണ്ടർ,​ ലിക്വിഡ് കൂൾ എൻജിനാണുള്ളത്. 27 ബി.എച്ച്.പി കരുത്തും 25 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് എൻജിൻ. ഗിയറുകൾ ആറ്. 17-ഇഞ്ച് അലോയ് വീലുകൾക്കൊപ്പം ഡിസ്ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എ.ബി.എസും ഇടംപിടിച്ചിരിക്കുന്നു. ലൈറ്റുകൾ എൽ.ഇ.ഡി കൈയടക്കിയിരിക്കുന്നു. കെ.ടി.എം ഡ്യൂക്ക് 250,​ 390,​ ഹോണ്ട സി.ബി.ആർ300 ആർ എന്നിവയാണ് വിപണിയിലെ എതിരാളികൾ.

Advertisement
Advertisement