ഡോ.കെ.ആർ.വിശ്വംഭരൻ ചരമ വാർഷികാചരണം

Monday 19 September 2022 1:18 AM IST

കൊച്ചി: മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ മുൻ പ്രസിഡന്റും എറണാകുളം ജില്ലാ കളക്ടറുമായിരുന്ന ഡോ. കെ.ആർ. വിശ്വംഭരന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ വാർഡിലെ രോഗികൾക്ക് മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ഉച്ച ഭക്ഷണം നൽകി. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. അരവിന്ദാക്ഷൻ. പ്രസിഡന്റ് സി.ഐ.സി.സി. ജയചന്ദ്രൻ, ജനറൽ സെക്രട്ടറി ആന്റണി ജോസഫ്, സെക്രട്ടറി എ.കെ. രാജൻ, നിർവാഹക സമതി അംഗങ്ങളായ വിനോവിൻ, കെ.എം. റിയാസ് , കലാഭവൻ കെ.എസ്. പ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ. ആശാ കെ. ജോൺ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement