കർണ്ണാടക മോഡൽ: പഠന സംഘത്തിൽ തൊഴിലാളി പ്രതിനിധികളും
Sunday 18 September 2022 9:57 PM IST
തിരുവനന്തപുരം: കർണ്ണാടക ആർ.ടി.സി മോഡൽ നടപ്പിലാക്കും മുമ്പ് അത് തൊഴിലാളികളെ കൂടി ബോദ്ധ്യപ്പെടുത്താൻ ഉന്നതലതല സംഘടത്തിൽ സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തും.
കർണ്ണാടകത്തിൽ പൊതുഗതാഗത രംഗത്ത് നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങൾ, ഡ്യൂട്ടി രീതികൾ തുടങ്ങിയവ പഠിക്കുന്നതിന് മാനേജ്മെന്റ് രൂപീകരിച്ച ഉന്നതതല സംഘത്തിൽ അംഗീകൃത തൊഴിലാളി സംഘടനകളിലെ രണ്ട് പ്രതിനിധികളെ വീതമാണ് ഉൾപ്പെടുത്തുക. ഇതു സംബന്ധിച്ച കത്ത് മാനേജ്മെന്റ് തൊഴിലാളി സംഘടനകൾക്ക് കൈമാറിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുന്നതിനായി കർണ്ണാടക മോഡലിനെക്കുറിച്ച് പഠിക്കാൻ ധനകാര്യ വകുപ്പ് പ്ലാനിംഗ് ബോർഡംഗം.വി. നമശിവായം അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. അതിനു പുറമെയാണ് കെ.എസ്.ആർ.ടി.സിയുടെ പഠനം