ജലഭവൻ ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നു ചാടി മരിച്ചു

Sunday 18 September 2022 11:52 PM IST

തിരുവനന്തപുരം: വാട്ടർ അതോറിറ്റി ജലഭവനിലെ ലീഗൽ അസിസ്റ്റന്റ് കെട്ടിടത്തിന് മുകളിൽ നിന്നു ചാടി മരിച്ചു . കോട്ടയം പാലാ സ്വദേശി അജിമോൻ (45 ) ആണ് ഇന്നലെ വൈകിട്ട് 5.30 മണിയോടെ വെള്ളയമ്പലം കനകനഗറിലെ എസ് .സി.എസ് ടി ഡയറക്ടറേറ്റിന്റെ (അയ്യങ്കാളി ഭവൻ) അഞ്ചാം നിലയിൽ നിന്നുചാടി മരിച്ചത്.
സംഭവത്തെ ക്കുറിച്ച് പൊലീസ് പറയുന്നത്: ഒരു കാലില്ലാത്ത അജിമോൻ വെള്ളയമ്പലത്തെ എസ് .സി.എസ് ടി ഡയറക്ടറേറ്റിലുള്ള മുറിയിലാണ് താമസിക്കുന്നത്. ഊന്നുവടികളുടെ സഹായത്തോടെയാണ് നടക്കുന്നത്. രണ്ടുവർഷമായി ജലഭവനിൽ ജോലിനോക്കുന്ന അജിമോൻ ഓണത്തിനു നാട്ടിൽ പോയിരുന്നില്ല. മദ്യപാന ശീലവുമുണ്ട് .സെക്യൂരിറ്റി ജീവനക്കാരാണ് മൃതദേഹം കണ്ടത്. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടത്തും.

Advertisement
Advertisement