ശിവഗിരിയിൽ ഭക്തജന തിരക്ക്

Monday 19 September 2022 12:02 AM IST

ശിവഗിരി: ഗുരുദേവ ജയന്തി ദിനം മുതൽ ശിവഗിരിയിലേക്കെത്തുന്ന ഭക്തരുടെ എണ്ണം പതിവിലും കവിഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ നൂറുകണക്കിന് ഭക്തരാണ് ശാരദാമഠത്തിലും വൈദികമഠത്തിലും മഹാസമാധി സന്നിധിയിലുമെത്തിയത്. ശിവഗിരി മഠത്തിലെ പ്രധാന വഴിപാടുകളായ മഹാഗുരുപൂജയിലും ഗുരുപൂജയിലും ശാരദാപൂജയിലും ഭക്തർ പങ്കെടുത്ത് പ്രസാദവുമായാണ് മടക്കം. കൂടാതെ ശിവഗിരിയിലെത്തുന്നവർ ജപയജ്ഞത്തിലും പങ്കെടുക്കുന്നുണ്ട്. മഹാസമാധി ദിനം മുതൽ ബോധാനന്ദ സ്വാമി സമാധി ദിനം വരെയും പിന്നാലെ 26 മുതൽ വിജയദശമി ദിനമായ ഒക്ടോബർ 5 വരെയും ഭക്തജനത്തിരക്ക് അനുഭവപ്പെടും.

 ഫോട്ടോ:ശിവഗിരിയിൽ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്

Advertisement
Advertisement