ഇ.പത്മനാഭൻ ദിനം ആചരിച്ചു

Tuesday 20 September 2022 12:47 AM IST

പത്തനംതിട്ട: കേരള എൻ.ജി.ഒ യൂണിയൻ സ്ഥാപകനേതാവായിരുന്ന ഇ. പത്മനാഭൻ അനുസ്മരണയോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി.സുരേഷ് കുമാർ അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് എസ്.ബിനു അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി ഡി സുഗതൻ സ്വാഗതവും ജില്ലാ ട്രഷറർ ജി.ബിനുകുമാർ നന്ദിയും പറഞ്ഞു. പത്തനംതിട്ടയിൽ ഏരിയ പ്രസിഡന്റ് സാനു എസ്.കുമാറും അടൂരിൽ ഏരിയ പ്രസിഡന്റ് ടി.കെ.സുനിൽബാബുവും തിരുവല്ലയിൽ ഏരിയ പ്രസിഡന്റ് കെ.എം.ഷാനവാസും പതാക ഉയർത്തി. പത്തനംതിട്ട മിനി സിവിൽസ്റ്റേഷിൽ ഏരിയ പ്രസിഡന്റ് എം.വി.സുമയും റാന്നിയിൽ ഏരിയ പ്രസിഡന്റ് എ.ജെ.ഡേവിഡും പതാക ഉയർത്തി.

Advertisement
Advertisement