ആനമങ്ങാടിന് ആശ്വാസമായി ആശ്വാസ് പാലിയേറ്റീവ് കെയർ

Tuesday 20 September 2022 12:01 AM IST
ആനമങ്ങാട് ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റി എ.ഡി.എം എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: കിടപ്പുരോഗികൾക്ക് സ്‌നേഹസ്പർശവും ആനമങ്ങാടിന് ആശ്വാസവുമായി ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തന സജ്ജമായി. മലപ്പുറം എ.ഡി.എം എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്സൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി കരിമ്പനക്കൽ സയ്യിദ് അലിയാണ് വാടകരഹിത ഓഫീസ് കെട്ടിടം അനുവദിച്ചത്. എം.പി. ഷംസുദ്ധീൻ ഹോം കെയർ വാഹനം നൽകി. ആനമങ്ങാട് സർവീസ് ബാങ്ക് പ്രസിഡന്റ് പി. ബഷീറിൽ നിന്നും പാലിയേറ്റീവ് ഉപകരണം പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക് പ്രസിഡന്റ് ഡോ. നിലാർ മുഹമ്മദ് സ്വീകരിച്ചു. ആശ്വാസ് പ്രസിഡന്റ് വി.കെ. ഈസ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയകക്ഷി നേതാക്കളും ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളും പങ്കെടുത്തു. ആശ്വാസ് ട്രഷറർ കെ. വേലുക്കുട്ടി, സെക്രട്ടറി ടി.അഫ്സാർ ബാബു, ജോയിന്റ് സെക്രട്ടറിമാരായ സമീറ ഖാലിദ്, സി.എം. ജ്യോതിഷ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ഉഷ മണലായ, കെ. മുഹമ്മദ് റാഫി, കുറ്റീരി മാനുപ്പ, മുഹമ്മദ്, ടി.പി.മോഹൻദാസ്, പി.എം. ഷംസാദലി, പി.ടി.ബഷീർ, അൻവർ സാദത്ത്, ടി.രാധ, കെ.മഞ്ജുഷ, കബീർ ബാബു, ടി.ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement