മുഖ്യമന്ത്രി രാജിവയ്ക്കണം: കെ.സുരേന്ദ്രൻ

Tuesday 20 September 2022 12:44 AM IST

പത്തനംതിട്ട: കണ്ണൂരിൽ ഗവർണറെ കൈയേറ്റംചെയ്യാൻ ശ്രമിച്ചവരെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗവർണറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ കുറ്റം ചെയ്തവർക്കെതിരെ ഒരു നടപടിയുമെടുക്കാതെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഗവർണർക്ക് നേരെ നടന്ന കൈയേറ്റ ശ്രമവും അതിന് പിന്നിലെ ഗൂഢാലോചനയും ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ് ഗവർണർ സംസാരിക്കുന്ന വേദിയിൽ നിന്നിറങ്ങിയപ്പോയി അക്രമികൾക്കെതിരെയുള്ള പൊലീസ് നടപടി തടയാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രാഗേഷിനെ അറസ്റ്റുചെയ്യണം. പ്ലക്കാർഡുകൾ നേരത്തെ തയ്യാറാക്കുകയും പ്രതിഷേധത്തിന് വിദ്യാർത്ഥികളെ ഒരുക്കിനിറുത്തുകയുമായിരുന്നെന്ന് സുരേന്ദ്രൻ ആരോപിച്ചു.