ഭരണഘടന കൈപ്പുസ്തകം പ്രകാശനം

Tuesday 20 September 2022 1:15 AM IST

കൊല്ലം: ജില്ലാ പഞ്ചായത്ത്, ആസൂത്രണ സമിതി, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏറ്റെടുത്ത സമ്പൂർണ ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ 'സിറ്റിസൺ 2022" ന്റെ ഭാഗമായി ജില്ലയിൽ വിതരണം ചെയ്യേണ്ട ഭരണഘടന കൈപ്പുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയൽ ജില്ലാ കളക്ടർക്ക് നൽകി നിർവഹിച്ചു.

അഞ്ചുലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ചത്. ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകൾ സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുളത്തൂപ്പുഴ രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത ഗ്രാമപഞ്ചായത്തായി. ഒക്ടോബർ 15നകം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സമ്പൂർണ ഭരണഘടനാ സാക്ഷരത കൈവരിക്കും. നവംബറിൽ രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത ജില്ലയായി കൊല്ലത്തെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

വൈസ് പ്രസിഡന്റ് സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ.നജീബത്ത്, വസന്ത രമേശ്, അഡ്വ.അനിൽ.എസ്.കല്ലേലിഭാഗം, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ജെ.ആമിന, സെക്രട്ടറി ബിനുൻ വാഹിദ്, ആസൂത്രണ സമിതി സർക്കാർ നോമിനി വി.വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.എസ് പ്രസന്നകുമാർ, ശ്രീജ ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement