കൊട്ടാരക്കരയിൽ ഇന്നലെ കടിയേറ്റത് ഇരുപതോളം പേ‌ർക്ക്

Tuesday 20 September 2022 1:17 AM IST

കൊട്ടാരക്കര: താലൂക്കാശുപത്രിയിൽ തെരുവുനായയുടെ കടിയേറ്റ് ‌ഇന്നലെ ചികിത്സ തേടിയത് ഇരുപതോളം പേർ. ഏഴ് വയസുള്ള കുട്ടിക്ക് ഉൾപ്പടെ കടിയേറ്റു. വിവിധ സ്വകാര്യ ആശുപത്രികളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സ തേടിയവർ വേറെ. തൃക്കണ്ണമംഗൽ എസ്.കെ.വി ഹൈസ്കൂളിന് സമീപം സ്കൂൾ ബസ് കാത്തുനിന്ന കല്ലൂർ സി.വി.എം എൽ.പി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥി

വാലുതുണ്ടിൽ വീട്ടിൽ ആൽബിനെ തെരുവു നായ കടിച്ച് പരിക്കേൽപ്പിച്ചു. നാട്ടുകാർ ഓടിച്ചു വിട്ട നായ വീട്ടുമുറ്റം തൂത്തുകൊണ്ടു നിന്ന ശോഭയെയും (42)കടിച്ചു. സാരമായിപരിക്കേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആൽബിനും ഉമ്മന്നൂ ർ സ്വദേശിയായ 8 വയസുള്ള ജഗന്നാഥുമാണ് ഇന്നലെ തെരുവുനായ്ക്കളുടെ കടിയേറ്റവരിൽ ഏറ്റവും പ്രായം കുറഞ്ഞവർ. അന്നൂർ സ്വദേശി ആദിത്യൻ(14), കുഞ്ഞുമോൻ,കടലാവിള (68), ഭാനുമതി, ചെങ്ങമനാട്(60), ബിജു ശങ്കർ ,വില്ലൂർ(45), ജയൻ ,കൊട്ടാരക്കര(40), അനില, കുളക്കട( 25), അശ്വിൻ, കിള്ളൂർ(12),ബിജു, നെടിയകാലയിൽ( 27), ഗിരി, താമരക്കുടി( 36), രാധമണി അമ്മ,നീലേശ്വരം (64), ലളിത, തലച്ചിറ( 60) സുബിൻ,ഐവർകാല( 22) ജഗതി, നടുക്കുന്ന്(11) ചിത്ര,കൊട്ടാരക്കര( 40), ജെറിൻ, മൈലം( 34), ലളിത തലവൂർ( 69), സുരേന്ദ്രൻ, കോക്കാട്(49), ഓമനക്കുട്ടൻ അന്നൂർ,52), സുധാകുമാരി, അന്നൂർ( 48) എന്നിവർക്കാണ് ഇന്നലെ തെരുവു നായയുടെ കടിയേറ്റത്. എല്ലാവരെയും പ്രതിരോധ കുത്തിവയ്പ്പ് നൽകി വിട്ടയച്ചു.

Advertisement
Advertisement