ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം ഇന്ന് അവസാനിക്കും; രാഹുൽ ഗാന്ധി കയർ മേഖലയിലെ തൊഴിലാളികളുമായി ചർച്ച നടത്തും

Tuesday 20 September 2022 7:44 AM IST

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ നാലാം ദിവസത്തെ യാത്ര ആരംഭിച്ചു. ചേർത്തല എക്‌സറേ ജംഗ്ഷനിൽ നിന്നാണ് ഇന്ന് യാത്ര തുടങ്ങിയത്. പതിനൊന്ന് മണിയോടെ ആദ്യഘട്ട യാത്ര അവസാനിക്കും.


ശേഷം രണ്ട് മണിക്ക് തുറവൂരിലെ കയർ മേഖലയിലെ തൊഴിലാളികളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും. യാത്ര കാണാനും അഭിവാദ്യം അർപ്പിക്കാനുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്.

വൈകിട്ട് നാല് മണിക്ക് രണ്ടാം ഘട്ട യാത്ര ആരംഭിക്കും.ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലയിലെ അവസാന ദിനമാണ് ഇന്ന്. വൈകിട്ട് ഏഴ് മണിക്ക് അരൂരാണ് സമാപന സമ്മേളനം.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ തൊണ്ണൂറ്റി രണ്ട് കിലോമീറ്ററാണ് രാഹുൽ സഞ്ചരിച്ചത്.