'കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നത് മുൻവിധിയാണ്, ഗവർണറുടെ പ്രതികരണം തമാശയായാണ് കേരളം കണ്ടത് '; മന്ത്രി എം ബി രാജേഷ്

Tuesday 20 September 2022 11:32 AM IST

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവൃത്തി വലിയ ഭരണഘടനാ പ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയുണ്ട്. ഗവർണറെ തുറന്നുകാട്ടുന്നതായിരുന്നു വാർത്താസമ്മേളനമെന്നും എംബി രാജേഷ് വിമർശിച്ചു.

'ഗവർണറുടെ പ്രതികരണം തമാശയായാണ് കേരളം കണ്ടത്. എന്നാൽ ഇന്നലത്തെ നടപടികൾ അസാധാരണമാണ്. ചരിത്ര കോൺഗ്രസിൽ കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും ചേർന്ന് വധിക്കാൻ ശ്രമിച്ചു എന്നുമാണ് ഗവർണർ പറഞ്ഞത്. വാർത്താ സമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതായിരുന്നു. ഇന്നലത്തെ അദ്ദേഹത്തിന്റെ ചെയ്‌ത്ത് വലിയ ഭരണഘടനാ പ്രശ്നത്തിലേയ്ക്ക് നയിക്കും. കാണാത്ത ബില്ല് ഒപ്പിടില്ലെന്ന് പറഞ്ഞതിൽ മുൻവിധിയുണ്ട്. ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുകയാണ്. '- മന്ത്രി വിമർശിച്ചു.