അച്ഛന്റെ ടീഷർട്ട് ഇട്ട് ക്യൂട്ട് ചിരിയോടെ ഷനയ; ഈ താരപുത്രിയെ മനസിലായോ?

Tuesday 20 September 2022 1:51 PM IST

താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കൾക്കും ആരാധകരേറെയാണ്. മിക്കപ്പോഴും സെലിബ്രിറ്റികളുടെ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു താരപുത്രിയുടെ ക്യൂട്ട് ചിരിയാണ് സമൂഹമാദ്ധ്യമങ്ങളുടെ ഹൃദയം കവരുന്നത്.

ആരാണ് ആ താരപുത്രി എന്നല്ലേ? വിനീത് ശ്രീനിവാസന്റെ മകൾ ഷനയ ആണ് ആ താരപുത്രി. അച്ഛന്റെ ടീഷർട്ടിട്ട് ചിരിച്ചുകൊണ്ട് ക്യാമറയിലേക്ക് നോക്കുന്ന കുട്ടിയാണ് ചിത്രത്തിലുള്ളത്. വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

'ഏകദേശം അരമണിക്കൂർ മുമ്പ് എന്റെ ടീഷർട്ടിട്ടോട്ടെയെന്ന് ഷനയ ചോദിച്ചു. രണ്ട് മിനിട്ട് കഴിഞ്ഞ് ഞങ്ങൾ ഇത് ക്ലിക്ക് ചെയ്തു.'- എന്ന അടിക്കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2012 ഒക്ടോബർ 18നാണ് വിനീത് ദിവ്യയെ വിവാഹം കഴിച്ചത്. ഷനയയെ കൂടാതെ ദമ്പതികൾക്ക് ഒരു മകൻ കൂടിയുണ്ട്.

A post shared by Vineeth Sreenivasan (@vineeth84)

Advertisement
Advertisement