പി.എഫ് പെൻഷൻ അദാലത്ത്

Wednesday 21 September 2022 12:47 AM IST

കൊച്ചി: കൊച്ചി റീജിയണൽ പി.എഫ് കമ്മിഷണർ പെൻഷൻ അദാലത്തും പി.എഫ് പരാതി പരിഹാര ക്യാമ്പും (പി.എഫ് നിങ്ങളുടെ അരികെ )ഒക്ടോബർ 10 നു വൈകിട്ട് മൂന്നു മുതൽ ഓൺലൈനായി നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ യു.എ.എൻ, പി.എഫ് അക്കൗണ്ട് നമ്പർ/പി.പി. ഒ നമ്പർ, മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇ മെയിൽ ഐഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 30 നകം pro.pfkochi@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം. ഇ മെയിൽ അയക്കുമ്പോൾ വിഷയത്തിൽ 'പെൻഷൻ
അദാലത്ത്' അല്ലെങ്കിൽ 'പി.എഫ് നിങ്ങളുടെ അരികെ' എന്നു പ്രത്യേകം രേഖപ്പെടുത്തണം.

Advertisement
Advertisement