അഹമ്മദാബാദ് കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം

Tuesday 20 September 2022 6:17 PM IST
അഹമ്മദാബാദി​ലെ കേരള സമാജം പ്രവർത്തകർ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ , ആഭ്യന്തര മന്ത്രി ഹർഷ് സാംഘവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുരസ്‌കാരവും പ്രശംസാ പത്രവും ഏറ്റുവാങ്ങുന്നു

അഹമ്മദാബാദ് : അഹമ്മദാബാദി​ലെ കേരള സമാജത്തി​ന്റെ മുൻ വർഷങ്ങളി​ലെ സാമൂഹ്യ സേവനങ്ങൾക്ക്
ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നു അഭിനന്ദനവും പുരസ്‌കാരവും .
ഇന്നലെ ഗാന്ധിനഗർ ഗിഫ്റ്റ് സിറ്റിയിൽ നടന്ന അനുമോദന യോഗത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ ,
ആഭ്യന്തര മന്ത്രി ഹർഷ് സാംഘവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ അഹമ്മദാബാദ് കേരള സമാജം പ്രവർത്തകർ പുരസ്‌കാരവും പ്രശംസാ പത്രവും ഏറ്റുവാങ്ങി.

എല്ലാവി​ധ പി​ന്തുണയും നൽകി​യ സമാജം പ്രവർത്തകർക്ക് പുരസ്‌കാരം സമർപ്പി​ക്കുന്നുവെന്ന് കേരള സമാജം ഭാരവാഹി​കൾ പറഞ്ഞു.

Advertisement
Advertisement