നായപ്പേടി മാറ്റാൻ വാക്സിനേഷന് തുടക്കം

Wednesday 21 September 2022 12:02 AM IST
കോ​ഴി​ക്കോ​ട് ​ന​ടു​വ​ട്ടം​ ​ഗോ​വി​ന്ദ​വി​ലാ​സം​ ​സ്കൂ​ളി​നു​ ​സ​മീ​പം​ ​പി​ടി​കൂ​ടി​യ​ ​തെ​രു​വു​നാ​യ​യ്ക്ക് ​വാ​ക്സി​നേ​ഷ​ൻ​ ​ന​ൽ​കു​ന്നു.

കോ​ഴി​ക്കോ​ട് ​:​ ​തെ​രു​വു​നാ​യ​ ​ഭീ​ഷ​ണി​ ​നേ​രി​ടാ​ൻ​ ​ജി​ല്ല​യി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​ഡ്രൈ​വി​ന് ​തു​ട​ക്കം.
കോ​ർ​പ്പ​റേ​ഷ​ന്റെ​ ​പ്ര​ത്യേ​ക​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​ഡ്രൈ​വ് ​കു​ട്ടി​ക​ൾ​ ​ഉ​ൾ​പ്പ​ടെ​ ​നാ​ലു​പേ​ർ​ക്ക് ​തെ​രു​വു​നാ​യ​യു​ടെ​ ​ക​ടി​യേ​റ്റ​ ​ന​ടു​വ​ട്ട​ത്തെ​ ​ഗോ​വി​ന്ദ​വി​ലാ​സം​ ​സ്‌​കൂ​ൾ​ ​പ​രി​സ​ര​ത്ത് ​മേ​യ​ർ​ ​ഡോ.​ ​ബീ​ന​ ​ഫി​ലി​പ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​കൃ​ഷ്ണ​കു​മാ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​
ഡോ.​പി.​കെ.​ഷി​ഹാ​ബു​ദ്ദീ​ൻ,​ ​ഡോ,​ ​സ​ജി​ ​കെ.​എ​സ്,​ ​അ​ഡ്വ.​ ​എം.​രാ​ജ​ൻ,​ ​ഡോ.​ശ്രീ​ഷ്മ​ ​വി.​എ​സ്,​ ​ഡോ.​എം.​പി.​പ​ത്മ​നാ​ഭ​ൻ,​ ​അ​ര​ങ്ങി​ൽ​ ​ഗി​രീ​ഷ് ​കു​മാ​ർ,​ ​കെ.​ദാ​മോ​ദ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ഹോ​ട്ട് ​സ്‌​പോ​ട്ടു​ക​ൾ​ക്ക് ​പു​റ​മെ​ ​സ​മ​ഗ്ര​ ​ആ​ക്ഷ​ൻ​ ​പ്ലാ​ൻ​ ​ത​യ്യാ​റാ​ക്കി​ ​വാ​ർ​ഡ് ​ത​ല​ത്തി​ലും​ ​ക്യാ​മ്പു​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കും.
ന​ഗ​ര​പ​രി​ധി​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​ബേ​പ്പൂ​ർ,​ ​അ​ര​ക്കി​ണ​ർ,​ ​ബീ​ച്ച്,​ ​ഗോ​വി​ന്ദ​പു​രം,​ ​എ​ര​വ​ത്തു​കു​ന്ന്‌​ ​എ​ന്നീ​ ​ഹോ​ട്ട് ​സ്‌​പോ​ട്ടു​ക​ളി​ലാ​ണ് ​അ​ടി​യ​ന്ത​ര​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​ഡ്രൈ​വ് ​ന​ട​ത്തു​ന്ന​ത്.
നി​ല​വി​ലു​ള്ള​ ​ഡോ​ഗ് ​ക്യാ​ച്ചേ​ഴ്‌​സി​ന് ​പു​റ​മെ​ ​തെ​രു​വു​നാ​യ​ക​ളെ​ ​പി​ടി​കൂ​ടു​ന്ന​തി​ന് ​പ്രാ​വീ​ണ്യ​മു​ള്ള​വ​രു​ടെ​ ​സേ​വ​നം​ ​കൂ​ടി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.​ ​വ​ള​ർ​ത്തു​നാ​യ​ക​ൾ​ക്ക് ​ലൈ​സ​ൻ​സ് ​അ​നു​വ​ദി​ക്കു​ന്ന​തി​ന് ​പ്ര​ത്യേ​ക​ ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ക്കും.​ ​സ​ർ​ക്കി​ൾ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​റ​സി​ഡ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​തി​നി​ധി​ക​ളെ​ ​കൂ​ടി​ ​പ​ങ്കെ​ടു​പ്പി​ച്ച് ​യോ​ഗം​ ​വി​ളി​ച്ചു​ ​ചേ​ർ​ക്കും.​ ​തെ​രു​വു​നാ​യ​ക​ൾ​ക്കു​ള്ള​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​ഡ്രൈ​വ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​തി​നാ​യി​ ​നാ​ളെ​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​ചേ​രും.
ജി​ല്ല​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​വാ​ക്സി​ൻ​ ​ഡ്രൈ​വ് ​ബാ​ലു​ശേ​രി​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ഒ​ക്ടോ​ബ​ർ​ ​ഇ​രു​പ​തി​ന് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​തീ​ർ​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​വാ​ക്‌​സി​നേ​റ്റ​ർ,​ ​ഡോ​ഗ് ​ക്യാ​ച്ച​ർ,​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ടീം.

​വ​ട​ക​ര​യി​ൽ​ ​തീ​വ്ര​ ​
വാ​ക്‌​സി​ൻ​ ​യ​ജ്ഞം

വടകര: തെ​രു​വു​നാ​യ​ ​ശ​ല്യ​ത്തി​ന് ​പ​രി​ഹാ​ര​മാ​യി​ ​തീ​വ്ര​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​യ​ജ്ഞം​ ​വി​ജ​യി​പ്പി​ക്കാ​ൻ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​കെ.​പി.​ ​ബി​ന്ദു​വി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നം.​ ​വ​ള​ർ​ത്തു​ ​നാ​യ​ക​ൾ​ക്ക് 24​ ​മു​ത​ൽ​ 27​ ​വ​രെ​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​വെ​റ്റ​റി​ന​റി​ ​ഹോ​സ്പി​റ്റ​ലി​ൽ​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​ന​ൽ​കും.​ ​തെ​രു​വ് ​നാ​യ​ക​ൾ​ക്ക് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ന​ൽ​കു​ന്ന​തു​മാ​യി​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നാ​യ​ക​ളെ​ ​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി​ ​ഡോ​ഗ് ​ക്യാ​ച്ച​റെ​ ​നി​യോ​ഗി​ക്കു​ന്ന​തി​ന് ​പ​ത്ര​പ​ര​സ്യം​ ​ന​ൽ​കാ​നും​ ​ഇ​വ​ർ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കാ​നും​ ​തീ​രു​മാ​നി​ച്ചു. വെ​റ്ററിന​റി​ ​സ​ർ​ജൻ​ ​ഡോ.​സി​നി.​ പി​ പ​ങ്കെ​ടു​ത്തു.

​മു​ക്ക​ത്ത് ​ ​പ്ര​ത്യേ​ക​ ​
ക​ർ​മ്മ​ പ​ദ്ധതി

മുക്കം: തെ​രു​വു​നാ​യ​ ​ശ​ല്യം​ ​നേ​രി​ടാ​ൻ​ ​ക​ർ​മ്മ​ ​പ​രി​പാ​ടി​ക്ക് ​രൂ​പം​ ​ന​ൽ​കി​ ​മു​ക്കം​ ​ന​ഗ​ര​സ​ഭ.​ ​വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് ​ലൈ​സ​ൻ​സ് ​എ​ർ​പ്പെ​ടു​ത്താ​നും​ ​വാ​ക്‌​സി​ൻ​ ​നി​ർ​ബ​ന്ധ​മാ​ക്കാ​നും​ ​തീ​രു​മാ​നി​ച്ചു. തെ​രു​വു​നാ​യ്ക്ക​ളെ​ ​പാ​ർ​പ്പി​ക്കാൻ ​ഷെ​ൽ​ട്ട​റി​നാ​വ​ശ്യ​മാ​യ​ ​സ്ഥ​ലം​ ​ക​ണ്ടെ​ത്തും. യോ​ഗ​ത്തി​ൽ​ ​ചെ​യ​ർ​മാ​ൻ​ ​പി.​ടി.​ബാ​ബു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു. സ്ഥി​രം​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രാ​യ​ ​അ​ഡ്വ​ .ചാ​ന്ദ്‌​നി,​ ​വി.​കു​ഞ്ഞ​ൻ,​ ​ ഇ.​ ​സ​ത്യ​നാ​രാ​യ​ണ​ൻ,​ വേ​ണു​ഗോ​പാ​ല​ൻ,​ ​അ​ബ്ദു​ൾ ​മ​ജീ​ദ്,​ ​വേ​ണു​ ​ക​ല്ലു​രു​ട്ടി,​ ​മ​ധു,​ ​ഗ​ഫൂ​ർ​ ​ക​ല്ലു​രു​ട്ടി​ ​എ​ന്നി​വ​ർ​ ​പ്രസംഗിച്ചു.​ ​വെ​റ്റ​റി​ന​റി​ ​ഡോ.​ ​കൃ​ഷ്ണ​ ​സൂ​ര​ജ് ​പ​ദ്ധ​തി​ ​വി​ശ​ദീ​ക​രി​ച്ചു.

വടകര

നഗരസഭാ മൃഗാശുപത്രിയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ കെ.കെ.വനജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വിജയി, എ.പി.പ്രജിത, എം.ബിജു, സിന്ധു പ്രേമൻ എൻ.കെ.പ്രഭാകരൻ, വി.കെ.അസീസ്, പ്രദീശൻ.സി.വി, സിന്ധു.പി.കെ, സി.കെ.കരീം നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ് വെറ്റിനറി സർജ്ജൻ ഡോ.സിനി.പി എന്നിവർ പങ്കെടുത്തു.

മുക്കം

സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ ചാന്ദ്‌നി, വി.കുഞ്ഞൻ, ഇ. സത്യ നാരായണൻ,വേണുഗോപാലൻ, അബ്ദുൾമജീദ്, വേണു കല്ലുരുട്ടി, മധു, ഗഫൂർ കല്ലുരുട്ടി എന്നിവർ സംസാരിച്ചു. വെറ്ററിനറി ഡോക്ടർ കൃഷ്ണ സൂരജ് പദ്ധതി വിശദീകരിച്ചു.

Advertisement
Advertisement