അവാർഡ് ജേതാക്കളെ ​ അനുമോദിച്ചു ​

Wednesday 21 September 2022 12:04 AM IST
പടം:​കലാ-സാഹിത്യ രംഗത്ത്, സംസ്ഥാന​-​കേന്ദ്ര ഭരണകൂടങ്ങളിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും സമീപകാലത്ത് അവാർഡുകൾ ലഭിച്ച​ ​പെൻഷനേഴ്സ് ഫോറ​ത്തിന്റെ ആഭിമുഖ്യത്തിൽ ​സംസ്കൃത പണ്ഡിതനും, വിവിധ വിദേശ സർവ്വകലാശാലകളിലെ വിസിറ്റിംഗ് ഫാക്കൽട്ടിയുമായ ഡോ. രാജേന്ദ്രൻ മെമൻ്റൊ നൽകി​ ​അനുമോദിക്കുന്നു

​രാമനാട്ടുകര: ​കലാ-സാഹിത്യ രംഗത്ത്, സംസ്ഥാന​-​കേന്ദ്ര സർക്കാരുകളിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും സമീപകാലത്ത് അവാർഡുകൾ ലഭിച്ച​ ഡോ.ആർ സുരേന്ദ്രൻ, എൻ.പി.പ്രഭാകരൻ, ​ എം.എസ് ബാലകൃഷ്ണൻ, എം.എം സചീന്ദ്രൻ, പി.ടി രാജലക്ഷ്മി, വി.ആർ സുരേന്ദ്രൻ, കെ.സുന്ദർരാജൻ ​എന്നിവരെ പെൻഷനേഴ്സ് ഫോറം ​അനുമോദിച്ചു. സംസ്കൃത പണ്ഡിതനും, വിവിധ വിദേശ സർവകലാശാലകളിലെ വിസിറ്റിംഗ് ഫാക്കൽട്ടിയുമായ ഡോ. രാജേന്ദ്രൻ മെമന്റോകൾ നൽകി. കാലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ.നസീർ സമ്മേളനം ഉ​ദ്​ഘാടനംചെയ്തു. ഡോ.എം.സി.കെ വീരാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ​ ഇ.പി. പവിത്രൻ പുരസ്കാര ജേതാക്കളെ സദസിന് പരിചയപ്പെടുത്തി. ​ സരസ്വതി നന്ദി ​പറഞ്ഞു ​

Advertisement
Advertisement