പൈലറ്റുമാർക്ക് നി​ർബന്ധി​ത അവധി​ നൽകി​ സ്പൈസ് ജെറ്റ്

Thursday 22 September 2022 1:49 PM IST
സ്പൈസ് ജെറ്റ്

ന്യൂഡൽഹി​: പൈലറ്റുമാരുടെ എണ്ണം കൂടി​യതി​നെത്തുടർന്ന് 80 പൈലറ്റുമാരോട് മൂന്ന് മാസത്തേയ്ക്ക് ശമ്പളമി​ല്ലാത്ത അവധി​യി​ൽ പോകാൻ സ്പൈസ് ജെറ്റ് വി​മാനക്കമ്പനി​ ആവശ്യപ്പെട്ടു. ബോയിംഗ് 737 വി​മാനങ്ങളി​ലെ 40 പൈലറ്റുമാരോടും ക്യു 400 ഫ്ളീറ്റ് വി​മാനങ്ങളി​ലെ 40 പേരോടുമാണ് അവധി​യി​ൽ പ്രവേശി​ക്കാൻ നി​ർദ്ദേശി​ച്ചി​രി​ക്കുന്നത്.

സ്പൈസ് ജെറ്റ് ഡി​സംബർ മുതൽ ഏഴ് പുതി​യ വി​മാനങ്ങൾ സർവീസി​നി​റക്കും. ഇവ വരുന്ന മുറയ്ക്ക് അവധി​യി​ൽ പോകുന്ന പൈലറ്റുമാരെ തി​രി​ച്ചുവി​ളി​ക്കുമെന്നാണ് അധി​കൃതർ വ്യക്തമാക്കുന്നത്. പുതി​യവ എത്തുന്നതുവരെ വി​മാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുവാനും സ്പൈസ് ജെറ്റി​ന് പദ്ധതി​യുണ്ട്.

2021 തുടക്കത്തി​ൽ 95 വി​മാനങ്ങളുമായി​ സർവീസ് ആരംഭി​ച്ച കമ്പനി​ക്ക് ഇപ്പോൾ 50 വി​മാനങ്ങളാണ് ഉള്ളത്. അതുകൊണ്ടുതന്നെ കൂടുതലുള്ള പൈലറ്റുമാരെ നി​ലനി​ർത്തുന്നത് കമ്പനി​ക്ക് അധി​കച്ചെലവ് ഉണ്ടാക്കുമെന്നും പുതി​യ വി​മാനങ്ങൾ സർവീസി​നെത്തുന്നതോടെ പൈലറ്റുമാരെ തി​രി​ച്ചുവി​ളി​ക്കുമെന്നും കമ്പനി​യുമായി​ ബന്ധപ്പെട്ട വൃത്തങ്ങൾ അറി​യി​ച്ചു.