മയക്കുമരുന്ന് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

Wednesday 21 September 2022 12:23 AM IST

മലപ്പുറം: ജില്ലയിലെ മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്ന് പേരുടെ സ്വത്ത് വകകൾ പൊലീസ് സർക്കാരിലേക്ക് കണ്ടുകെട്ടി. 2021ൽ പെരിന്തൽമണ്ണ പൊലീസ് 52.2 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിൽ പ്രതി പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലം അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫിയുടെ റെനോൾട്ട് നിസാൻ കാറും 2020ൽ മലപ്പുറം പൊലീസ് 318 കിലോഗ്രാം കഞ്ചാവ് പിടിച്ച പ്രതി ഇരുമ്പുഴി പറമ്പൻ കാരെകടവത്ത് വീട്ടിലെ അബ്ദുൽ ജബ്ബാറിന്റെ മാരുതി സെലേറിയോ കാറും 2021ൽ കാളികാവ് പൊലീസ് 20 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ ചോക്കാട് നെച്ചിയിൽ വീട്ടിൽ ജിതിന്റെ മാരുതി സ്വിഫ്റ്റ് കാറും ഹ്യൂണ്ടായി ഇയോൺ കാറുമാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്.

ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ മലപ്പുറം എസ്.എച്ച്.ഒ ജോബി തോമസ്, കാളികാവ് എസ്.എച്ച്.ഒ ശശിധരൻ പിള്ള, പെരിന്തൽമണ്ണ എസ്.എച്ച്.ഒ സി.അലവി എന്നിവരുടെ കണ്ടുകെട്ടൽ നടപടികൾ ചെന്നൈയിലെ എൻ.ഡി.പി.എസ് ആക്ട് കോമ്പറ്റന്റ് അതോറിറ്റി ശരിവയ്ക്കുകയായിരുന്നു. ഇത്തരത്തിൽ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളുടെയും വിവരങ്ങൾ മലപ്പുറം നാർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ ശേഖരിച്ചു വരികയാണെന്നും അവർക്കെതിരെയും ശക്തമായ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Advertisement
Advertisement