കെ.എ.എസ് സംവരണം ഇരട്ട സംവരണമല്ല: സുപ്രീം കോടതി(ഡെക്ക്) 3 സ്ട്രീമിലും സംവരണം ശരി

Wednesday 21 September 2022 12:00 AM IST

ന്യൂഡൽഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (കെ.എ.എസ്) പ്രവേശനത്തിന് മൂന്നു സ്ട്രീമിലും സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഈ സംവരണം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ എൻ.എസ്.എസും സമസ്ത നായർ സമാജവുമടക്കം നൽകിയ അപ്പീൽ തള്ളിയ സുപ്രീം കോടതി, കെ.എ.എസിലേത് ഇരട്ട സംവരണമല്ലെന്നും നേരിട്ടുള്ള നിയമനമാണെന്നും വ്യക്തമാക്കി.

കെ.എ.എസിലേക്കുള്ള പ്രവേശനം പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായതിനാൽ പുതിയ നിയമനമാണെന്ന് പകൽപോലെ വ്യക്തമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നേരിട്ട് പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്കും, സർക്കാർ സർവീസിൽ നിന്ന് കെ.എ.എസിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്കും പരീക്ഷയും അഭിമുഖവും പാസ്സാകേണ്ടതുണ്ട്. അതിനാൽ, സർക്കാർ സർവീസിൽ നിന്നെത്തുന്നവർക്ക് സർവീസിന്റെ തുടർച്ച ലഭിക്കില്ല. ജോലിയിൽ പ്രവേശിക്കുന്നതു മുതലുള്ള സീനിയോറിറ്റിയേ ലഭിക്കൂ. ഒരിക്കൽ സംവരണം ലഭിച്ചവർക്ക് വീണ്ടും സംവരണാനുകൂല്യം ലഭിക്കുന്നുവെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സംവരണത്തിലൂടെ സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്ക് കെ.എ.എസ് പ്രവേശനത്തിനും അത് നൽകുന്നത് ഇരട്ട സംവരണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. ശശിയും ഇതിനെ എതിർത്തു. സംവരണം, നിയമന മാനദണ്ഡങ്ങൾ, യോഗ്യത, പ്രായപരിധി എന്നീ കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പി.എസ്.സിയും വ്യക്തമാക്കി. ഈ വാദങ്ങൾ കോടതി അംഗീകരിച്ചു. പി.എസ്.സിക്കു വേണ്ടി വി.ഗിരിയും, വിപിൻ നായരും,ഹർജിക്കാർക്കുവേണ്ടി ഗുരു കൃഷ്ണകുമാർ, വി.ചിദംബരേഷ്, വി.കെ. ബിജു, ഗിരീഷ് കുമാർ എന്നിവരും ഹാജരായി.

മേ​ലാ​ള​ ​അ​ട്ടി​മ​റി​ക്ക്
സു​പ്രീം​ ​പ്ര​ഹ​രം
​ ​കെ.​എ.​എ​സ് ​സം​വ​ര​ണ​ ​പ്ര​ശ്നം​ ​പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് ​കേ​ര​ള​കൗ​മു​ദി

കെ.​പ്ര​സ​ന്ന​ ​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ഭ​ര​ണ​ ​സം​വി​ധാ​ന​മാ​യ​ ​കെ.​എ.​എ​സി​ന്റെ​ ​മൂ​ന്ന് ​ത​ല​ങ്ങ​ളി​ലും​ ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ത​ലം​ ​മു​ത​ൽ​ ​മേ​ലാ​ള​ ​ലോ​ബി​ ​ന​ട​ത്തി​യ​ ​നീ​ക്ക​ങ്ങ​ളാ​ണ് ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​ ​വി​ഫ​ല​മാ​ക്കി​യ​ത്.​ ​മൂ​ന്നു​ ​ത​ല​ങ്ങ​ളി​ലും​ ​സം​വ​ര​ണ​ത്തി​ന്റെ​ ​ആ​വ​ശ്യ​ക​ത​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ ​റി​പ്പോ​ർ​ട്ടു​ക​ളും​ ​മു​ഖ​ ​പ്ര​സം​ഗ​ങ്ങ​ളും​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​കേ​ര​ള​ ​കൗ​മു​ദി,​ ​അ​ട്ടി​മ​റി​ ​നീ​ക്ക​ങ്ങ​ൾ​ ​പു​റ​ത്തു​ ​കൊ​ണ്ടു​വ​രു​ന്ന​തി​ലും​ ​മു​ഖ്യ​ ​പ​ങ്ക് ​വ​ഹി​ച്ചു.
കെ.​എ.​എ​സി​ൽ​ ​പൊ​തു​വാ​യി​ ​അ​പേ​ക്ഷി​ക്കാ​വു​ന്ന​ ​ഒ​ന്നാം​ ​സ്ട്രീ​മി​ൽ​ ​മാ​ത്ര​മാ​ണ് ​സ​ർ​ക്കാ​ർ​ ​ആ​ദ്യം​ ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​ഗ​സ​റ്റ​ഡ് ​റാ​ങ്കി​നു​ ​താ​ഴെ​യു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​ര​ണ്ടാം​ ​സ്ട്രീ​മി​ലും,​ ​ഗ​സ​റ്റ​ഡ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​മൂ​ന്നാം​ ​സ്ട്രീ​മി​ലും​ ​സം​വ​ര​ണം​ ​ഒ​ഴി​വാ​ക്കി.​ ​ഇ​തി​നെ​തി​രെ​ ​വി​വി​ധ​ ​പി​ന്നാ​ക്ക​-​ദ​ളി​ത് ​സം​ഘ​ട​ന​ക​ൾ​ ​ശ​ബ്ദ​മു​യ​ർ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഇ​ട​പെ​ട്ട് ​മൂ​ന്ന് ​സ്ട്രീ​മി​ലും​ ​സം​വ​ര​ണ​ത്തി​ന് ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​ഇ​തി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ക​ൾ​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ലും,​ ​ഹൈ​ക്കോ​ട​തി​യും​ ​ത​ള്ളി.​ ​ഇ​തി​നെ​തി​രെ​ ​സ​മ​ർ​പ്പി​ച്ച​ ​അ​പ്പീ​ൽ​ 2020​ ​ഡി​സം​ബ​ർ​ 18​ന് ​പ​രി​ഗ​ണി​ച്ച​ ​സു​പ്രീം​കോ​ട​തി,​ ​നാ​ലാ​ഴ്ച​ക്ക​കം​ ​എ​തി​ർ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​നോ​ട്ടീ​സ് ​ന​ൽ​കി​യെ​ങ്കി​ലും,​ ​സ​മ​ർ​പ്പി​ച്ചി​ല്ല.​ ​പി​ന്നീ​ട് ​കേ​സ് ​വാ​ദ​ത്തി​നെ​ടു​ത്ത​പ്പോ​ൾ,​ ​ചു​മ​ത​ല​പ്പെ​ട്ട​ ​സ​ർ​ക്കാ​ർ​ ​സീ​നി​യ​ർ​ ​കൗ​ൺ​സ​ൽ​ ​ഓ​ൺ​ലൈ​നാ​യി​പ്പോ​ലും​ ​ഹാ​ജ​രാ​യി​ ​എ​തി​ർ​ ​വാ​ദ​മു​ന്ന​യി​ച്ചി​ല്ലെ​ന്ന​ ​ആ​ക്ഷേ​പ​മു​യ​ർ​ന്നു.
അ​ട്ടി​മ​റി​ ​നീ​ക്കം​ ​കേ​ര​ള​കൗ​മു​ദി​ ​പു​റ​ത്തു​കൊ​ണ്ടു​ ​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്,​ ​അ​ന്ന​ത്തെ​ ​നി​യ​മ​ ​മ​ന്ത്രി​ ​എ.​കെ.​ ​ബാ​ല​ന്റെ​ ​ഓ​ഫീ​സ് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക​യും,​ ​എ​തി​ർ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​സം​സ്ഥാ​ന​ ​പ​ട്ടി​ക​ജാ​തി​-​പ​ട്ടി​ക​വ​ർ​ഗ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ബി.​എ​സ്.​ ​മാ​വോ​ജി​യും​ ​സ​ർ​ക്കാ​രി​ന് ​ഇ​ത് ​സം​ബ​ന്ധി​ച്ച​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​വി.​ആ​ർ.​ ​ജോ​ഷി​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​റാ​യ​ ​സോ​ഷ്യ​ൽ​ ​ജ​സ്റ്റി​സ് ​ഫോ​റ​ത്തി​നു​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ ​ഇ​ന്ദി​രാ​ ​ജ​യ്സിം​ഗും​ ​നാ​ഷ​ണ​ൽ​ ​ജു​ഡി​ഷ്യ​ൽ​ ​അ​ക്കാ​ഡ​മി​ ​മു​ൻ​ ​ഡ​യ​റ​ക്ട​റും​ ​പ്ര​ഗ​ത്ഭ​ ​നി​യ​മ​‌​ജ്ഞ​നു​മാ​യ​ ​ഡോ.​ ​മോ​ഹ​ൻ​ ​ഗോ​പാ​ലും​ ​ന​ട​ത്തി​യ​ ​ശ​ക്ത​മാ​യ​ ​വാ​ദ​മു​ഖ​ങ്ങ​ളും​ ​ഹ​ർ​ജി​ ​ത​ള്ളാ​നി​ട​യാ​ക്കി.


​ഐ.​എ.​എ​സ് ​‌​വാ​തിൽ
കെ.​എ.​എ​സി​ന്റെ​ ​മൂ​ന്നു​ ​ത​ല​ത്തി​ലും​ ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ,​ ​പി​ന്നാ​ക്ക,​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്
ഐ.​എ.​എ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ത​സ്തി​ക​ക​ളി​ൽ​ ​പ്രാ​തി​നി​ദ്ധ്യം​ ​ല​ഭി​ക്കും.​ ​സം​വ​ര​ണം​ ​ഒ​ന്നാം​ ​ത​ല​ത്തി​ൽ​ ​മാ​ത്ര​മാ​യാ​ൽ,​ ​നി​യ​മ​ന​ ​സാ​ദ്ധ്യ​ത​ ​മൂ​ന്നി​ലൊ​ന്നാ​യി​ ​ചു​രു​ങ്ങും.​ ​ഐ.​എ.​എ​സി​ലേ​ക്കു​ള്ള​ ​ക​വാ​ട​വും​ ​അ​ട​യു​മാ​യി​രു​ന്നു.